പൊതുമധ്യത്തിൽ അധിക്ഷേപിച്ചതായി സഹതാരത്തിന്റെ പരാതി: ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റിൽ

കേസിൽ രാഖി സമർപ്പിച്ച മുൻകൂർ ജാമ്യഹരജി മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു

Update: 2023-01-19 09:30 GMT

മുംബൈ: ബോളിവുഡ് നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത് അറസ്റ്റിൽ. പൊതുമധ്യത്തിൽ തന്നെ അധിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി സഹതാരം ഷെർലിൻ ചോപ്ര നൽകിയ പരാതിയിലാണ് അറസ്റ്റ്.

2022ലാണ് രാഖിക്കെതിരെ ഷെർലിൻ പരാതി നൽകുന്നത്. നവംബറിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ തന്റെ വീഡിയോ രാഖി അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് ഇന്ന് രാവിലെ അംബോലി പൊലീസ് രാഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ രാഖി സമർപ്പിച്ച മുൻകൂർ ജാമ്യഹരജി മുംബൈ സെഷൻസ് കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി നടി പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ വർഷം സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് ഷെർലിനെതിരെ രാഖി പരസ്യമായി രംഗത്തു വന്നിരുന്നു. ആരുടെ ഭാഗത്താണ് ശരിയെന്ന് പൊലീസിനറിയാമെന്നായിരുന്നു രാഖിയുടെ പ്രസ്താവന. ഇതിനെത്തുടർന്ന് രാഖിയ്‌ക്കെതിരെ ഷെർലിൻ മാനനഷ്ടത്തിന് കേസും ഫയൽ ചെയ്തിരുന്നു.

രാഖിയെ അറസ്റ്റ് ചെയ്ത വിവരം ഷെർലിൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News