രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്; ഓഹരിവിപണിയും നഷ്ടത്തില്‍
പവന് 63600 രൂപയാണ് ഇന്നത്തെ സ്വർണ വില
ന്യൂ ഡൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവ്. ഡോളറിനെതിരെ 48 പൈസ താഴ്ന്ന് 87.9 രൂപയായി. ഓഹരി വിപണിയിലും ഇടിവ്. സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു.യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നടപടികൾ ആഗോളതലത്തിൽ ആശങ്ക കനപ്പിച്ചതാണ് ഇന്ത്യൻ സമ്പത് രംഗത്തെയും ബാധിക്കുന്നത്.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
സ്വർണവിലയും കുതിക്കുകയാണ്. ഗ്രാമിന് ഇന്ന് 35 രൂപ വർധിച്ച് 7,980 രൂപയായി. 280 രൂപ ഉയർന്ന് 63,840 രൂപയാണ് പവന്റെ വില. രണ്ടും സർവകാല റെക്കോർഡാണ്. ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തുന്നു.
ട്രംപിന്റെ സാമ്പത്തിക നടപടികൾ കാരണം ഓഹരി, കടപ്പത്ര വിപണികൾ വലിയ ആശങ്കയിലാണ്.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപർ സ്വർണത്തിലേക്ക് മാറുന്നു. ഇതോടൊപ്പം, ഡോളർ ശക്തമാകുകയും ചെയ്യുന്നു. നാളെ മുതൽ കാനഡ,മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25% തീരുവ ഏർപ്പെടുത്താൻ കൂടി ട്രംപ് ഒരുങ്ങുകയാണ്. ഇതു വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാകാൻ വഴിയൊരുക്കും.