മുംബൈ മുനിസിപ്പൽ കോർപറേഷൻ: മേയർ സ്ഥാനത്തിനായി ബിജെപിയും ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം

ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപിക്ക് സാധിച്ചെങ്കിലും ബിഎംസിയിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല

Update: 2026-01-17 16:49 GMT

മുംബൈ: ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷനിലെ (ബിഎംസി) വിജയത്തിന് പിന്നാലെ മഹയൂതി സഖ്യത്തിൽ തർക്കം. മേയർ സ്ഥാനത്തെച്ചൊല്ലി ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിലാണ് തർക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപിക്ക് സാധിച്ചെങ്കിലും ബിഎംസിയിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല. 227 സീറ്റുകളുള്ള ബിഎംസി ഹൗസിൽ 89 സീറ്റുകൾ ബിജെപിക്കും 29 സീറ്റുകൾ ഷിൻഡെ വിഭാഗത്തിനും ലഭിച്ചു. ഇവയെ കൂടാതെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന് 65 സീറ്റുകളും ലഭിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് ഷിൻഡെ വിട്ടുനിന്നതോടെയാണ് മുന്നണിയിലെ തർക്കം പുറത്തറിയുന്നത്. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തുന്നതിനാണ് ഷിൻഡെ വിട്ടുനിന്നതെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല എതിരാളികൾ ഹൈജാക്ക് ചെയ്യാതിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 29 കൗൺസിലർമാരെ ഷിൻഡെ നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. വിലപേശലിൽ ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്തതിനാൽ മേയർ തെരഞ്ഞെടുപ്പ് ഈ ആഴ്ചയുണ്ടാവില്ലെന്നാണ് പുതിയതായി പുറത്ത് വരുന്ന വിവരം.

Advertising
Advertising

എന്നാൽ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നണിയിലെ തർക്കം തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 'ഞങ്ങൾ ഒരുമിച്ച് ഇരുന്ന് സൗഹാർദ്ദപരമായി തീരുമാനങ്ങളെടുക്കും. മുന്നണിയിൽ ഒരു തർക്കവുമില്ല.' ഫഡ്‌നാവിസ് പറഞ്ഞു. 'പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിസംബോധന ചെയ്യാൻ ഷിൻഡെ ഒരു യോഗം വിളിച്ചിരിക്കാനാണ് സാധ്യത.' ഷിൻഡെ തന്റെ പാർട്ടിയിലെ അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റിയതിനെക്കുറിച്ച് ഫഡ്‌നാവിസ് പറഞ്ഞു. മഹായൂതി സഖ്യത്തിന്റെ വിജയത്തോടെ 25 വർഷത്തെ താക്കറെ കുടുംബത്തിന്റെ ഭരണത്തിന് കൂടിയാണ് അന്ത്യം കുറിക്കുന്നത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News