'അന്യായ തടങ്കൽ പാടില്ല, റോഡിലെ തടസ്സങ്ങൾ മാറ്റണം': കേന്ദ്രത്തിനും ഡൽഹി പൊലീസിനും സുപ്രിംകോടതിയുടെ നിർദേശം

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്നും സുപ്രിംകോടതി

Update: 2026-10-11 11:42 GMT

ന്യൂഡല്‍ഹി: പ്രതിഷേധത്തെ അടിച്ചമർത്താനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രിംകോടതിയിൽ നിന്ന് തിരിച്ചടി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രിംകോടതി പറയുന്നു. അന്യായ തടങ്കല്‍ പാടില്ല, ബാരിക്കേഡുകള്‍ നീക്കണം, ഇന്റര്‍നെറ്റ് സേവനം തുടരണം,  പൊതുജനങ്ങളുടെ സുഗമ സഞ്ചാരം തടയരുതെന്നും ഇടക്കാല ഉത്തരവിൽ സുപ്രിംകോടതി വ്യക്തമാക്കി.

ഡൽഹി പൊലീസിനെതിരെ കോടതി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. സ്റ്റേറ്റിന് മുകളിലല്ല പൊലീസെന്നും ഭരണകൂടത്തിന് അതീതമായി പൊലീസുകാർക്ക് വ്യക്തിഗത അവകാശമില്ലെന്നും കോടതി വിമർശിച്ചു.  നടന്ന സംഭവങ്ങളെ നിസ്സാരവത്കരിക്കാനല്ല കോടതി ഇവിടെയുള്ളതെന്നും  പറഞ്ഞു. അവധി ദിനമായ ഇന്ന്, സുപ്രിംകോടതി സ്‌പെഷ്യൽ സിറ്റിങ് ചേർന്നുകൊണ്ടാണ് വാദങ്ങൾ ഒന്നൊന്നായി കേട്ടത്.  ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തിൽ മേനക ഗുരുസ്വാമി എംപി നൽകിയ ഹേബിയസ് കോർപസ് ഹർജി ഉൾപ്പെടെയാണ് കോടതി പരിഗണിച്ചത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ‍ മറ്റന്നാൾ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. അടച്ചുപൂട്ടിയ 47 മെട്രോ സ്റ്റേഷനുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അധികാരികളോട് ആവശ്യപ്പെട്ടു. കേസിൽ ഹർജികൾ സമർപ്പിച്ചിട്ടുള്ള എല്ലാ അഭിഭാഷകർക്കും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകുമെന്ന് കോടതി അറിയിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News