സൈനിക വിവരങ്ങൾ പങ്കുവെച്ചു; റിട്ട.ആര്‍മി ക്യാപ്റ്റൻ തമിഴ്നാട്ടിൽ അറസ്റ്റിൽ

ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്റ്റ്

Update: 2026-10-26 06:18 GMT

വെല്ലൂര്‍: വാട്സാപ്പ് വഴി സ്ത്രീക്ക് രഹസ്യ സൈനിക വിവരങ്ങൾ പങ്കുവെച്ച റിട്ടയേഡ് ആര്‍മി ക്യാപ്റ്റൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. കരസേനയിൽ നിന്നും വിരമിച്ച വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം ഗ്രാമത്തിൽ നിന്നുള്ള പി.ബാബുവാണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി വാട്സാപ്പ് വഴി സൈനിക വിവരങ്ങൾ അജ്ഞാത സ്ത്രീക്ക് പങ്കുവയ്ക്കുകയായിരുന്നു ഇയാൾ. ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്റ്റ്.

യുവതി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും വിദേശ പൗരയാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പാകിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിപ്പോര്‍ട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല.

Advertising
Advertising

വിവിധ ആര്‍മി ഡിവിഷനുകളിലായി 28 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ബാബു 2025-ലാണ് മിലിട്ടറി എക്യുപ്‌മെന്റ് വിഭാഗത്തിൽ ക്യാപ്റ്റൻ പദവിയിലായിരിക്കെ വിരമിച്ചത്. ഡിആർഡിഒയ്ക്ക് വേണ്ടി ഒരു പ്രോജക്ടിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ് വാട്‌സ്ആപ്പ് വഴിയാണ് യുവതി ബാബുവിനെ ബന്ധപ്പെട്ടതെന്നും പ്രോജക്ടിനായുള്ള വിവരങ്ങൾ അവർ തേടിയെന്നും വെല്ലൂർ താലൂക്ക് പൊലീസ് പറഞ്ഞു.

സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാബു പങ്കുവെച്ചതായും സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതായി സംശയിക്കുന്നതായും ആരോപിക്കപ്പെടുന്നു. ശനിയാഴ്ച കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ബാബുവിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. പിന്നീട് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നിലവിൽ വെല്ലൂർ സെൻട്രൽ ജയിലിലാണ് ബാബു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News