ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ശമ്പള കുടിശ്ശിക: ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം

കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും ഹാജരാകണമെന്നാണ് നിർദേശം

Update: 2024-07-11 11:40 GMT

ഡൽഹി: ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരീട്ട് ഹാജരാകാന്‍ സുപ്രിംകോടതി നിര്‍ദേശം. കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും ഹാജരാകണമെന്നാണ് ചീഫ് ജസ്റ്റിസ് നിർദേശം നൽകിയത്.

രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മിഷൻ്റെ ശുപാർശകൾ ഓഗസ്റ്റ് 20നകം നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി തുടങ്ങുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News