'കുറച്ചുകൂടി നല്ലതെന്തെങ്കിലും ചെയ്തു കൂടേ, പോയി സ്‌കൂളുണ്ടാക്കൂ'; കേരളത്തെ ശകാരിച്ച് സുപ്രിംകോടതി

ഹരജി തള്ളവെ 'ഞങ്ങൾ നിയമത്തിന്റെ മാത്രമല്ല, നീതിയുടെ കോടതി കൂടിയാണ്' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ഓർമിപ്പിച്ചു

Update: 2022-05-14 06:34 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: നിസ്സാര ഹർജിയുമായി വരാതെ അടിസ്ഥാന സൗകര്യവും സ്‌കൂളുകളും നിർമിക്കുന്നതിൽ ശ്രദ്ധ വയ്ക്കണമെന്ന് കേരള സർക്കാറിനോട് സുപ്രിം കോടതി. അപ്പർ ഡിവിഷൻ ക്ലർക്കിന് സീനിയോറിറ്റി അനുവദിച്ചത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് വിമർശനമുന്നയിച്ചത്.

താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എൻ.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. സുബീറിന്റെ സീനിയോറിറ്റി ശരിവച്ചുകൊണ്ടായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി. ഇത് ഹൈക്കോടതിയും ശരിവെച്ചതോടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 



ഹരജി പരിഗണിച്ച കോടതി 'ഇതിനേക്കാൾ നല്ല കാര്യങ്ങൾ ചെയ്തു കൂടേ? സ്‌കൂളുകൾ പണിയൂ. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൂ. ഇത് ആഡംബര വ്യവഹാരമാണ്.' - എന്നാണ് പ്രതികരിച്ചത്. ഹരജി തള്ളവെ 'ഞങ്ങൾ നിയമത്തിന്റെ മാത്രമല്ല, നീതിയുടെ കോടതി കൂടിയാണ്' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ഓർമിപ്പിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് അമീദ് കോടതിയിൽ ഹാജരായി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News