മുതിർന്ന അഭിഭാഷകൻ അമൻ ലേഖി എ.എസ്.ജി സ്ഥാനം രാജിവച്ചു

2018 ഏപ്രിൽ അഞ്ചിനാണ് അമന്‍ ലേഖിയെ അഡീഷണൽ സോളിസിറ്റർ ജനറലായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്

Update: 2022-03-04 11:16 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) സ്ഥാനത്തു നിന്ന് രാജിവച്ച് മുതിർന്ന അഭിഭാഷകൻ അമൻ ലേഖി. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനാണ് ലേഖി രാജിക്കത്ത് സമർപ്പിച്ചത്.

'സുപ്രിംകോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനത്തു നിന്ന് അടിയന്തരമായി ഞാൻ രാജിവയ്ക്കുന്നു' എന്നാണ് കത്തിലുള്ളത്.  2018 ഏപ്രിൽ അഞ്ചിനാണ് ലേഖിയെ എ.എസ്.ജിയായി നിയമിച്ചത്. 2020 ജൂലൈ ഒന്നിന് നിയമനം നീട്ടി നൽകി. 2023 ജൂൺ വരെയായിരുന്നു കാലാവധി. 


മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ഉൾപ്പെടെ നിരവധി കേസുകളിൽ വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ഹാജരായിട്ടുണ്ട്. കോൾപ്പാടം അഴിമതി, 2ജി സ്‌പെക്ട്രം, കോമൺവെൽത്ത് അഴിമതിക്കേസ്, ചെങ്കോട്ട ഭീകരാക്രമണം, മജീദിയ വേജ്‌ബോർഡ്, വസന്ത്കുഞ്ജ് കൊലപാതക പരമ്പര, ലജ്പത് നഗർ ബോംബ് സ്‌ഫോടനം തുടങ്ങിയവയാണ് പ്രധാന കേസുകൾ. ഡൽഹി വംശീയാതിക്രമക്കേസിൽ മുംബൈ പൊലീസിന്റെ സ്‌പെഷ്യൽ കൗൺസലായിരുന്നു.

പ്രമുഖ അഭിഭാഷകനായിരുന്ന പ്രാൺനാഥ് ലേഖിയുടെ മകനാണ്. ന്യൂഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖിയാണ് ഭാര്യ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News