കാറിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തി എ.സി.പി; ഭർത്താവിനും ഭർതൃമാതാവിനും മർദനം

യുവതിയുടെ മുറിയിലെ ശുചിമുറി തന്നെ ഉപയോ​ഗിക്കണം എന്ന് ഇയാൾ വാശി പിടിച്ചു.

Update: 2023-01-16 13:13 GMT

ഔറം​ഗാബാദ്: മദ്യപിച്ച് കാറിലും വീട്ടിലും അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ എ.സി.പിക്കെതിരെ കേസ്. മഹാരാഷ്ട്ര ഔറം​ഗാ​ബാദിലെ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വിശാൽ ധൂമെയാണ് അക്രമം കാട്ടിയത്. യുവതിയുടെ പരാതിയിൽ എ.സി.പിക്കെതിരെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ അവരുടെ ഭർത്താവിനേയും ഭർതൃ മാതാവിനേയും മർദിക്കുകയും ചെയ്തു. കാറിൽ വച്ച് ലൈം​ഗികാതിക്രമവും വീട്ടിലെത്തി ആക്രമണവും നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

Advertising
Advertising

'താനും ഭർത്താവും കുടുംബവും പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഈ സമയം ഹോട്ടലിൽ തങ്ങൾ ഇരുന്നതിന്റെ തൊട്ടപ്പുറത്തായിരുന്നു എ.സി.പിയും അയാളുടെ സുഹൃത്തും ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച ശേഷം തന്നെ കമ്മീഷണർ ഓഫീസിൽ ആക്കാൻ എ.സി.പി തന്റെ ഭർത്താവിനോട് പറഞ്ഞു. ഉടൻ തന്നെ എ.സി.പി കാറിൽ കയറി ഇരിക്കുകയും തനിക്കു നേരെ ലൈം​ഗികാതിക്രമം നടത്തുകയുമായിരുന്നു'- യുവതിയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.പി യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ മുറിയിലെ ശുചിമുറി തന്നെ ഉപയോ​ഗിക്കണം എന്ന് ഇയാൾ വാശി പിടിച്ചു. ഇതോടെ ഭർത്താവും ഭർതൃമാതാവും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഇരുവരോടും തട്ടിക്കയറുകയും മർദിക്കുകയുമായിരുന്നു എന്നും പരാതിയിൽ വിശദമാക്കുന്നു.

ഇതോടെ യുവതിയും കുടുംബവും ഉടൻ പൊലീസ് ഹെൽപ് ലൈനിൽ വിളിച്ച് സഹായമാവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സംഘമെത്തി എ.സി.പിയെ ഇവിടെ നിന്നും പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയിൽ, എ.സി.പിക്കെതിരെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിൽ 354, 354 ഡി, 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News