ബിജെപി നേതാവിനെ ആക്രമിച്ച പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് ശിവസേന

അക്രമത്തിന് നേതൃത്വം നൽകിയ പന്ത്രണ്ട് പ്രവർത്തകരെയാണ് ശിവസേന ആദരിച്ചത്

Update: 2021-08-27 16:31 GMT

മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെ ആക്രമിച്ച ശിവസേന പ്രവർത്തകരെ പാർട്ടിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ഉല്ലാസ് നഗറിലെ ബി.ജെ.പി കോർപറേഷൻ മെമ്പറായ പ്രദീപ് രാമചന്ദാനിയെ മർദിച്ചവരെയാണ് ശിവസേനയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചത്.

അക്രമത്തിന് നേതൃത്വം നൽകിയ പന്ത്രണ്ട് പ്രവർത്തകരെയാണ് ശിവസേന ആദരിച്ചത്. പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്നും മാപ്പു പറയില്ലെന്നും ഇവർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചാൽ ഇനിയും മർദിക്കുമെന്നും ഇവർ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രദീപ് രാമചന്ദാനിയെ ശിവസേന പ്രവർത്തകർ ആക്രമിച്ചത്. ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പ്രസ്താവനയെ തുടർന്ന് കേന്ദ്ര മന്ത്രി നാരായൺ റാണയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനക്കാർ ബി.ജെ.പി നേതാവിനെ മർദിച്ചത്.

പ്രദീപ് രാമചന്ദാനിയുടെ ദേഹത്ത് മഷിയൊഴിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മർദനത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News