ശീതളപാനീയം മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ ന​ഗ്നനാക്കി മർദിച്ച് സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി കടക്കാരൻ

വീഡിയോ കാണാനിടയായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Update: 2022-12-20 16:07 GMT

ഹൈദരാബാദ്: ശീതളപാനീയ ബോട്ടിൽ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ ന​ഗ്നനാക്കുകയും മർദിക്കുകയും ചെയ്ത ശേഷം സ്വകാര്യഭാ​ഗങ്ങളിൽ മുളകുപൊടി വിതറി പലചരക്ക് കടക്കാരന്റെ ക്രൂരത. ഹൈദരാബാദിലെ നാമ്പള്ളിയിലെ ഹബീബ് ന​ഗറിൽ തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.

തുടർന്ന്, സംഭവം മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പുകച്ചിലും നീറ്റലും കൊണ്ട് നിലവിളിച്ച കുട്ടി വെള്ളം ചോദിച്ചെങ്കിലും കൊടുക്കാൻ ഇയാൾ തയാറായില്ല.

വീഡിയോ കാണാനിടയായ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കടക്കാരനെ അറസ്റ്റ് ചെയ്തു. മനഃപൂർവം പരിക്കേൽപ്പിക്കുക, തടഞ്ഞുവയ്ക്കുക, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertising
Advertising

ഈ കടയിൽ നിന്നും പതിവായി സാധനങ്ങൾ വാങ്ങുന്നവരാണ് ക്രൂരതയ്ക്കിരയായ കുട്ടിയും കുടുംബവും. കടക്കാരനും കുട്ടിയുടെ കുടുംബവും തമ്മിൽ നല്ല പരിചയവുമുള്ളവരാണ്. കുറച്ചുദിവസങ്ങളായി കടയിൽ നിന്നും ശീതളപാനീയം മോഷണം പോവുന്നതിൽ കടയുടമ അസ്വസ്ഥനായിരുന്നു. കഴിഞ്ഞദിവസം കുട്ടി ശീതളപാനീയം മോഷ്ടിക്കാൻ ശ്രമിക്കവെ പിടികൂടുകയായിരുന്നു എന്നാണ് കടക്കാരന്റെ വാദം.

തുടർന്ന് വസ്ത്രങ്ങൾ ബലം പ്രയോ​ഗിച്ച് അഴിച്ചുമാറ്റിയ ശേഷം മർദിക്കുകയും സ്വകാര്യഭാ​ഗങ്ങളിൽ മുളകുപൊടി വിതറുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കുട്ടി ശീതളപാനീയത്തിന്റെ കുപ്പിയിൽ വെറുതെ തൊട്ടതാകാമെന്നും കടക്കാരൻ അവനെ തെറ്റിദ്ധരിക്കുകയും അനാവശ്യമായി കുറ്റപ്പെടുത്തുകയുമാണെന്നും കുട്ടിയുടെ അമ്മ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News