മിന്നൽ പ്രളയം: സിക്കിമിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഞായറാഴ്ച പുറത്തെത്തിക്കും

മഴ ശക്തമായി തുടരുന്നതിനാലാണ് രക്ഷാപ്രവർത്തനം നീളുന്നത്

Update: 2024-06-15 06:25 GMT

സിക്കിം: മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും സിക്കിമിൽ കുടുങ്ങിയ 2,000 ​ലേറെ വിനോദസഞ്ചാരികളെ ഞായറാഴ്ചയോടെ വ്യോമമാർഗം അല്ലെങ്കിൽ റോഡ് വഴി പുറത്തെത്തിക്കുമെന്ന് സർക്കാർ അറിയിച്ചു. വടക്കൻ സിക്കിമിലെ ലാച്ചുങ്ങിലും ചുങ്താങ്ങിലുമായി പ്രദേശ വാസികൾക്കുപുറമെ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. 

കഴിഞ്ഞ ദിവസം ഉണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.  വിവജിധയിടങ്ആങളിൽ  കുടുങ്ങിയവരിൽ ആഭ്യന്തര സഞ്ചാരികളും വിദേശ സഞ്ചാരികളും ഉണ്ട്. 

Advertising
Advertising

പല പ്രദേശങ്ങളിലും റോഡ്, വൈദ്യുതി മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവ പൂർണമായും തകരാറിലായിരിക്കുകയാണ്. മിന്നൽ പ്രളയത്തിലും മറ്റും ആറ് പേര് മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്.

രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്. ഹെലികോപ്റ്ററും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷൺ പതക് പറഞ്ഞു.

വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും മൊബൈൽ നെറ്റ്‌വർക്കുകൾ ഇപ്പോഴും പ്രവർത്തനരഹിതമാണ്. വിനോദ സഞ്ചാരികൾ നിലവിൽ തങ്ങുന്ന ഇടങ്ങളിൽ തുടരണമെന്നാണ് അധികൃതർ നിർദേശം നൽകി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News