മഹാരാഷ്ട്രയിൽ ലിഫ്റ്റ് തകർന്ന് ആറ് മരണം

അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്.

Update: 2023-09-11 00:54 GMT
Editor : anjala | By : Web Desk

മുബെെ: മഹാരാഷ്ട്രയിലെ താനെയിൽ ലിഫ്റ്റ് തകർന്ന് ആറു പേർ മരിച്ചു. അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. രണ്ടു  പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൽകം ഏരിയയിലെ 40 നിലകളുളള റൺവാൾ ഐറിൻ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ വാട്ടര്‍പ്രൂഫിങ് ജോലികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലെ ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ താഴേക്ക് വരുന്നതിനിടെ ലിഫ്റ്റ് കയർ പൊട്ടിയാണ് അപകടം. സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Advertising
Advertising


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News