സ്വര്‍ഗം താണിറങ്ങി വന്നതോ? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍

ഇരുവശങ്ങളിലും പർവ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി കണ്ണിന് കൌതുകമാണ് ചെനാബ് പാലം

Update: 2022-02-10 02:54 GMT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിന്‍റെ മനോഹര ചിത്രങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണെന്ന് ഇതിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നും. അത്ര മനോഹരമാണ് കമാനാകൃതിയിലുള്ള പാലം കാണാന്‍.


ഇരുവശങ്ങളിലും പർവ്വതങ്ങളും താഴെ മേഘങ്ങളുമൊക്കെയായി കണ്ണിന് കൌതുകമാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് ചെനാബ് റെയിൽ പാലം സ്ഥിതി ചെയ്യുന്നത്. നദിയിൽ നിന്ന് 1,315 മീറ്റർ നീളവും 359 മീറ്റർ ഉയരവുമുണ്ട് ഈ റെയിൽവേ പാലത്തിന്. പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരമുണ്ട് ചെനാബ് പാലത്തിന്.

Advertising
Advertising

കനത്ത പാരിസ്ഥിതികാഘാതങ്ങളെ ചെറുക്കുവാന്‍ ശേഷിയുള്ള ചെനാബ് റെയില്‍വേ പാലം ഒരു എന്‍ജിനീയറിങ് അത്ഭുതമെന്നാണ് റെയില്‍വെ വിശേഷിപ്പിക്കുന്നത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെപ്പോലും ചെറുത്തുനില്‍ക്കാന്‍ ഈ പാലത്തിന് സാധിക്കും.


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്‍റെ ആർക്കിന്‍റെ നിർമാണം കഴിഞ്ഞ വർഷം ഏപ്രിലിൽ പൂർത്തിയായിരുന്നു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1,486 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. 2022 ഡിസംബറിൽ ചെനാബ് പാലം റെയിൽ ഗതാഗതത്തിനായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News