അമരീന്ദര്‍ പാര്‍ട്ടി വിട്ടപ്പോള്‍ മുഖ്യമന്ത്രിയാക്കാന്‍ പരിഗണിച്ചവരില്‍ സിദ്ദുവിനും ചന്നിക്കും കിട്ടിയത് പത്തില്‍ താഴെ വോട്ട്: സുനില്‍ ജാക്കര്‍

46 എം.എൽ.എ മാര്‍ തന്നെയാണ് പിന്തുണച്ചതെന്നും എന്നാല്‍ തന്നെ തഴയുകയായിരുന്നു എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടെയായ ജാക്കര്‍ പറഞ്ഞു

Update: 2022-02-02 09:41 GMT
Advertising

ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോൾ അടുത്ത മുഖ്യമന്ത്രിയാവാൻ തന്നെയാണ് ഏറ്റവുമധികം എം.എൽ. എമാർ പിന്തുണച്ചത് എന്ന് പഞ്ചാബ് കോൺഗ്രസിലെ മുതിർന്ന ബി.ജെ.പി നേതാവ് സുനിൽ ജാക്കർ. ചരൺജീത് സിങ് ചന്നിക്കും സിദ്ദുവിനും വളരെ കുറച്ച് എം.എൽ.എ മാരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്ന് ജാക്കർ പറഞ്ഞു. പഞ്ചാബിൽ   ഹൈക്കമാന്റ് മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് ജാക്കറിന്റെ വെളിപ്പെടുത്തൽ.

"അമരീന്ദർ സിങ് പാർട്ടിയിൽ നിന്ന് പുറത്തായപ്പോൾ ആരാവണം അടുത്ത മുഖ്യമന്ത്രിയെന്ന് ഹൈക്കമാന്‍റ് എം.എൽ.എ മാരോട് അഭിപ്രായമാരാഞ്ഞു. എന്നെ മുഖ്യമന്ത്രിയാക്കണം എന്നാണ് 46 എം.എൽ.എ മാര്‍ പറഞ്ഞത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരുടെ പിന്തുണയും ലഭിച്ചു. എന്നാൽ സിദ്ദുവിും ചന്നിക്കും പത്തിൽ താഴെ ആളുകളുടെ മാത്രം പിന്തുണയാണ് ലഭിച്ചത്. സിദ്ദുവിനെ ആറ് എം.എൽ.എമാരും ചന്നിയെ രണ്ട് എം.എൽ. എമാരുമാണ് പിന്തുണച്ചത്"-. ജാക്കർ പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാക്കർ ചന്നിയേയും സിദ്ദുവിനേയും വെട്ടിലാക്കിയ പ്രസ്താവന നടത്തിയത്. തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെടുകയായിരുന്നു എന്നും എന്നാൽ കൂടുതൽ എം.എൽ. എ മാരുടെ പിന്തുണ തനിക്ക് ലഭിച്ചു എന്നത് സന്തോഷം നൽകുന്നു എന്നും ജാഗർ പറഞ്ഞു. നേരത്തെ പഞ്ചാബില്‍ പ്രധാനമന്ത്രിക്കുണ്ടായ  സുരക്ഷാവീഴ്ചയില്‍ മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയെ ജാഗര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News