സനാതനധര്‍മ പരാമര്‍ശം; ഉദയനിധിക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രിം കോടതി

സനാതന ധര്‍മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഈയിടെയും ഉദയനിധി ആവര്‍ത്തിച്ചിരുന്നു

Update: 2025-03-06 07:53 GMT

ഡല്‍ഹി: സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം. സുപ്രിം കോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവിധ ഇടങ്ങളിലെ കേസുകൾ ഒരിടത്തേക്ക് മാറ്റണമെന്ന ഉദയനിധി സ്റ്റാലിന്‍റെ ഹരജിയിലാണ് സുപ്രിം കോടതി നടപടി. ഹരജി ഏപ്രിൽ 21ന് കോടതി വീണ്ടും പരിഗണിക്കും. സനാതന ധർമം പകർച്ചവ്യാധി പോലെയാണെന്നും തുടച്ചു നീക്കേണ്ടതാണെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.

സനാതന ധര്‍മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഈയിടെയും ഉദയനിധി ആവര്‍ത്തിച്ചിരുന്നു. '' എൻ്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികളിൽ എനിക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അവർ എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ കലൈഞ്ജറുടെ ചെറുമകനാണ്, മാപ്പ് പറയില്ല'' എല്ലാ കേസുകളും നേരിടുമെന്നും എന്നാണ് ഉദയനിധി പറഞ്ഞത്.

Advertising
Advertising

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബിജെപി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News