സിഎഎ ഹരജികൾ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു

Update: 2024-03-15 06:50 GMT

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹരജികൾ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളിൽ വിശദമായി വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. പൗരത്വം നൽകുന്നത് ചോദ്യം ചെയ്യാൻ ഹരജിക്കാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു.

മുസ്‌ലിംലീഗ്, ഡി.വൈ.എഫ്.ഐ, രമേശ്‌ ചെന്നിത്തല, എസ്.ഡി.പി.ഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. കോടതി എടുക്കുന്ന തീരുമാനം നിർണായകമായിരിക്കും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്താനികളെയും അഫ്ഗാനിസ്താനികളെയും രാജ്യത്ത് കുടിയിരുത്താനാണ് വിജ്ഞാപനമെന്ന പ്രസ്താവനക്കെതിരെ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കേജ്‍രിവാളിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News