കനത്ത മഴയില്‍ കുതിരപ്പുറത്ത് ഭക്ഷണമെത്തിച്ച് ഡെലിവറി ബോയ്; വീഡിയോ വൈറല്‍

കുതിരപ്പുറത്തേറി ഡെലിവറി ബാഗും അണിഞ്ഞ് മുംബൈ നഗരത്തിലൂടെ പായുന്ന ഡെലിവറി ബോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

Update: 2022-07-03 10:33 GMT

മുംബൈ: മുംബൈയിൽ മഴ തിമിർത്തു പെയ്യുകയാണ്. കനത്ത മഴയെ തുടർന്ന് റോഡുകളൊക്കെ വെള്ളത്തിനടിയിലായി. വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

ഇതിനിടെ കുതിരപ്പുറത്തേറി മഴയത്തും തന്‍റെ ജോലി ചെയ്യുകയാണ് ഒരു ഡെലിവറി ബോയ്. കുതിരപ്പുറത്തേറി ഡെലിവറി ബാഗും അണിഞ്ഞ് മുംബൈ നഗരത്തിലൂടെ പായുന്ന ഡെലിവറി ബോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.

Full View

വീഡിയോ കണ്ടവരെല്ലാം ഡെലിവറി ബോയെ പ്രശംസ കൊണ്ട് മൂടുകയാണ്. അതിനിടെ ചില വിരുത്മാർ ഡെലിവറി ബോയെ ട്രോളുന്നുമുണ്ട്. "ഈശ്വരാ അയാളുടെ കയ്യിൽ പിസയാവല്ലേ.." എന്നാണ് ഒരാൾ എഴുതിയത്.

ഡെലിവറി ബോയുടെ ജോലിയോടുള്ള സമർപ്പണത്തെ പുകഴ്ത്തി നിരവധി പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്ത് കഴിഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News