അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു

കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്നായിരുന്നു 1966-ൽ അമുല്‍ ഗേളിനെ സില്‍വസ്റ്റര്‍ രൂപകല്‍പന ചെയ്തത്

Update: 2023-06-22 02:11 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: അമുൽ ഗേളിന്റെ സ്രഷ്ടാവും പരസ്യ വ്യവസായ പ്രമുഖനുമായ സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയിലായിരുന്നു അന്ത്യം. അമുൽ സ്ഥാപകൻ ഡോ.വർഗീസ് കുര്യന്റെ ആവശ്യത്തെത്തുടർന്നായിരുന്നു അമുൽ ഗേളിന് രൂപം നൽകുന്നത്. 

കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്നായിരുന്നു 1966-ൽ അമുല്‍ ഗേളിനെ സില്‍വസ്റ്റര്‍ രൂപകല്‍പന ചെയ്തത്. കമ്പനിയുടെ പ്രധാന ഉത്പന്നമായ അമുല്‍ ബട്ടറിന്‍റെ പരസ്യ ക്യാമ്പെയിനിന്റെ ഭാഗമായിരുന്നു ഈ ലോഗോ നിര്‍മാണം. പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള ആ പെണ്‍കുട്ടി ടെലിവിഷന്‍,പത്ര പര്യങ്ങളിലൂടെ ഓരോ വീടുകളിലും സുപരിചിതയായി. കാലം മാറായിയിട്ടും 'അമുൽ ഗേൾ' ഇന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം തരംഗമാണ്.

Advertising
Advertising

നിഷയാണ് സിൽവസ്റ്റർ ഡകുൻഹയുടെ ഭാര്യ. മകൻ രാഹുൽ ഡകുൻഹയാണ് ഇപ്പോൾ പിതാവ് ആരംഭിച്ച പരസ്യ ഏജൻസിയുടെ ചുക്കാൻ പിടിക്കുന്നത്. സിൽവസ്റ്റർ ഡകുൻഹ മരണത്തിൽ നിരവധി പ്രമുഖർ അനുശോചിച്ചു. ഡകുൻഹയുടെ വിയോഗം പരസ്യ വ്യവസായത്തിന് വലിയ നഷ്ടമാണെന്ന് അമുൽ മാർക്കറ്റർ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത പ്രതികരിച്ചു. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News