ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്ക് വ്യാജ ബോംബ് ഭീഷണി; ടെക്കി അറസ്റ്റിൽ

ഇയാൾക്കെതിരെ വിധാൻ സൗധ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Update: 2022-10-09 14:11 GMT

ബെം​ഗളുരു: കർ‍ണാടക ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്ക് വിളിച്ച് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ടെക്കി അറസ്റ്റിൽ. കർണാടക വിജയന​ഗര ജില്ലയിലെ ഹോസപ്പേട്ടെ സ്വദേശിയായ പ്രശാന്ത് കുമാർ (41) ആണ് അറസ്റ്റിലായത്. സോഫ്റ്റ്‌വെയര്‍ എ‍ഞ്ചിനീയറായ ഇയാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.06നാണ് ബോംബ് ഭീഷണി മുഴക്കിയത്.

വിധാൻ‍ സൗധയിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസിലേക്ക് വിളിച്ച ഇയാൾ, താൻ അവിടെ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ നായകളുമായി പാഞ്ഞെത്തിയ പൊലീസ് ഓഫിസാകെ അരിച്ചുപെറുക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇതോടെയാണ് ഇത് വ്യാജ ഭീഷണിയാണെന്ന് മനസിലായത്.

Advertising
Advertising

തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രശാന്തിനെ ഹെബ്ബ​ഗൊഡിയിലെ വീട്ടിൽ നിന്ന് പൊക്കുകയുമായിരുന്നു. ഇയാൾക്കെതിരെ വിധാൻ സൗധ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മെക്കാനിക്കൽ എ‍ഞ്ചിനീയറായ പ്രശാന്ത്, പിന്നീട് ഒരു ഐ.ടി കമ്പനിയിൽ ജോലിക്ക് കയറുകയും പിന്നീട് സോഫ്റ്റ് വെയർ എഞ്ചിനീയർ ആവുകയുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുമായി വേർപിരിഞ്ഞ ഇയാൾക്ക് അടുത്തിടെ ജോലിയും നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ മാതാപിതാക്കൾക്കൊപ്പം ഹെബ്ബ​ഗൊഡിയിലേക്ക് താമസം മാറിയത്.

തുടർന്നാണ് ഡിപ്രഷനിലായ ഇയാൾ ഇന്റർനെറ്റിൽ നിന്ന് ഉദ്യോ​ഗസ്ഥരുടെ നമ്പരുകളെടുത്ത് ഫോൺ വിളിച്ച് ഇത്തരത്തിൽ വ്യാജ ഭീഷണി മുഴക്കാൻ‍ തുടങ്ങിയതെന്നും പൊലീസ് പറയുന്നു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും പൊലീസ് അവകാശപ്പെട്ടു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News