സുന്ദരിയല്ലെന്ന് പറഞ്ഞ് പീഡനം; ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ടോയ്‍ലറ്റ് ക്ലീനര്‍ കുടിപ്പിച്ചു, യുവതി മരിച്ചു

വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയില്‍ ബുധനാഴ്ചയാണ് സംഭവം

Update: 2022-04-29 04:34 GMT

തെലങ്കാന: തെലങ്കാന നിസാമാബാദില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ടോയ്‍ലറ്റ് ക്ലീനര്‍ കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. കല്യാണി എന്ന യുവതിയാണ് മരിച്ചത്. വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയില്‍ ബുധനാഴ്ചയാണ് സംഭവം. ഒളിവില്‍ പോയ ഭര്‍ത്താവ് തരുണിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നാലു വര്‍ഷം മുന്‍പായിരുന്നു തരുണിന്‍റെയും കല്യാണിയുടെയും വിവാഹം. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തരുണ്‍ കല്യാണിയെ പീഡിപ്പിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുന്ദരിയല്ലെന്ന് പറഞ്ഞായിരുന്നു പീഡനം. സ്ത്രീധനം കൂടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ടും ഉപദ്രവിച്ചിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും കല്യാണിയെ നിര്‍ബന്ധിച്ച് ടോയ്‍ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരണത്തിനു കീഴടങ്ങി.

തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 304-ബി, 498-എ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News