സ്വത്ത് തര്‍ക്കം; തെലങ്കാനയില്‍ യുവതി സഹോദരിയെ തീ കൊളുത്തി കൊന്നു

തെലങ്കാനയിലെ മേദക് ജില്ലയിലെ വാദിയാരം ഗ്രാമത്തിലുള്ള വരലക്ഷ്മിയാണ്(36) മരിച്ചത്

Update: 2022-02-03 03:54 GMT

സ്വത്തു തര്‍ക്കത്തിന്‍റെ പേരില്‍ യുവതി സഹോദരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. പരമ്പരാഗത സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. തെലങ്കാനയിലെ മേദക് ജില്ലയിലെ വാദിയാരം ഗ്രാമത്തിലുള്ള വരലക്ഷ്മിയാണ്(36) മരിച്ചത്.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്ന് രണ്ട് കുട്ടികളുമായി വാദിയാരം ഗ്രാമത്തിലാണ് വരലക്ഷ്മി താമസിച്ചിരുന്നതെന്ന് ചെഗുണ്ട പൊലീസ് പറഞ്ഞു. വരലക്ഷ്മിയും വിവാഹമോചിതയായ ഇളയ സഹോദരി രാജേശ്വരിയും കാമറെഡ്ഡി ജില്ലയിൽ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ സ്ഥലം ഭാഗം ചെയ്യുന്നതു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച രാത്രി രാജേശ്വരി വരലക്ഷ്‌മിയുടെ വീട്ടിലെത്തുകയും വസ്തു പങ്കിടുന്നതുമായി ബന്ധപ്പെട്ട് സഹോദരിമാർ തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് രാജേശ്വരി കുപ്പിയില്‍ കൊണ്ടുവന്ന പെട്രോൾ ദേഷ്യത്തിൽ വരലക്ഷ്മിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീ പടര്‍ന്നപ്പോള്‍ വരലക്ഷ്മി രാജേശ്വരിയെ താങ്ങിപ്പിടിച്ചതിനെ തുടര്‍ന്ന് അവര്‍ക്കും പൊള്ളലേറ്റു. അയല്‍വാസികള്‍ എത്തിയാണ് തീ അണച്ചത്. സഹോദരിമാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.വരലക്ഷ്മി ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരിയുടെ നില ഗുരുതരമായി തുടരുകയാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News