പി.എസ്2 ലെ ആദ്യഗാനമെത്തി; സൽമാൻ ഖാന്‍റെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകള്‍

2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്

Update: 2023-03-20 17:33 GMT
Advertising

സൽമാൻ ഖാന്‍റെ ഗാനം ഏറ്റെടുത്ത് ആരാധകർ

സൽമാൻ ഖാന്റെ കിസി കാ ഭായ് കി ജാൻ എന്ന സിനിമ ഈ വർഷം ഈദ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ 'ജീ രഹേ ദ ഹം' എന്ന ഗാനം ആലപിക്കുന്നത് സൽമാനാണ്. ഇതിന് മുമ്പ് 2015-ൽ 'ഹീറോ' എന്ന ചിത്രത്തിൽ 'മെയിൻ ഹൂൺ ഹീറോ തേരാ' എന്ന ഗാനമാണ് സൽമാൻ ആലപിച്ചത് . എട്ട് വർഷത്തിന് ശേഷം അമാൽ മാലിക്കിനൊപ്പം വീണ്ടും പുതിയൊരു ഗാനവുമായെത്തിയ സൽമാനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയ്‌ക്കെയാണ് താരത്തിന്‍റെ നായികയായി എത്തുന്നത്. മാർച്ച് 21 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

മണിരത്നം ചിത്രം 'പൊന്നിയൻ സെൽവൻ 2' ലെ ആദ്യഗാനം പുറത്ത്. 'അഗ നഗ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഇളങ്കോ കൃഷ്ണൻ രചിച്ച് ശക്തിശ്രീ ഗോപാലൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്.

കുന്ദവൈയും വന്ദ്യദേവനും തമ്മിലുള്ള പ്രണയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഗാനം പുറത്തിറക്കിയിട്ടുണ്ട്. ഗാനത്തിന് മുന്നോടിയായി പുറത്ത് വിട്ട പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ഏപ്രിൽ 28നാണ് ആഗോളവ്യാപകമായി ചിത്രം റിലീസ് ചെയ്യുക.

എഴുത്തുകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.


അമൃത്പാൽ സിങ് അറസ്റ്റില്‍?

ഖാലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് അറസ്റ്റിലായെന്ന് വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേശകൻ. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇമാൻ സിങ് ഖാര ആരോപിച്ചു. എന്നാൽ അമൃത്പാലിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും പഞ്ചാബ് ഡി.ജി.പി അറിയിച്ചു.

പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് അമൃത്പാൽ സിങിനായുള്ള തെരച്ചിൽ മൂന്നാംദിവസത്തേക്ക് കടക്കുമ്പോഴും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അമൃത്പാൽ ഒളിവിൽ കഴിയാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥർ ഉൾപ്പെടെ പ്രത്യേക സംഘമാണ് അമൃത്പാലിനായി തെരച്ചിൽ നടത്തുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തെന്നും നിയമോപദേശകൻ ഇമാൻ സിങ് ഖാര അറിയിച്ചു. അമൃത്പാലിന്‍റെ അമ്മാവനും ഡ്രൈവറും ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങി. ഇവരെ ചോദ്യംചെയ്യുകയാണ്.

സന്തോഷിക്കാനൊരു ദിനം

ഇന്ന് ലോക സന്തോഷ ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പുഞ്ചിരി കൊണ്ട് എല്ലാ പ്രതിസന്ധികളെയും നേരിടുക. ഈ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.

വിടുതലൈ എത്തുന്നു

സൂര്യയും വിജയ് സേതുപതിയും അഭിനയിക്കുന്ന വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ പാര്‍ട്ട് 1 ന്‍റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി ജയമോഹന്‍റെ തുണൈവന്‍ ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരന്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളില്‍ എത്തും. വെട്രിമാരന്‍ തന്നെയാണ് വിടുതലൈ പാര്‍ട്ട് 1ന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

തൃഷയും കാർത്തിയും ഒന്നിക്കുന്ന 'അഗ നഗ'എത്തി

തൃഷയും കാർത്തിയും ഒന്നിക്കുന്ന പൊന്നിയൻ സെൽവൻ 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയും കാർത്തി അവതരിപ്പിക്കുന്ന വന്ദ്യദേവനും തമ്മിലുള്ള പ്രണയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 'അഗ നഗ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഇളങ്കോ കൃഷ്ണൻ രചിച്ച് ശക്തിശ്രീ ഗോപാലൻ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്.

ഖലിസ്ഥാൻ

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്‍റെ അനുയായികള്‍ യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തി. ഇയാളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധം നടത്തിയത്. 'ഖലിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ പതാക താഴെയിറക്കാൻ ഹൈക്കമ്മീഷന്റെ ചുവരുകളിൽ ഒരാൾ ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് എത്തിയെങ്കിലും പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു.

അതേസമയം അമൃത്പാൽ സിങ്ങിനെതിരെ രണ്ട് കേസുകൾ കൂടി പഞ്ചാബ് പൊലീസ് രജിസ്റ്റർ ചെയ്തു. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

Indian High Commission

London UK #Khalistan Freedom Fighters have taken down the indian flag and protesting against the injustices happening in Indian occupied Punjab against #AmritpalSingh pic.twitter.com/wKwdZlGbQX

— Eagle Eye PSF (@zarrar_11PSF) March 20, 2023

സൽമാൻ ഖാന് അധോലോക നേതാവിന്റെ ഭീഷണി

അധോലോക നേതാവിന്‍റെ ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി. ബാന്ദ്രയിലെ സൽമാൻ ഖാന്‍റെ വസതിക്ക് പുറത്ത് സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചു. പഞ്ചാബിലെ ബതിന്ദ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയി സൽമാൻ ഖാനെ വധിക്കുകയാണ് ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബി പോപ്പ് ഗായകന്‍ സിദ്ധുമൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ലോറന്‍സ് ബിഷ്ണോയി.

ഈ അഭിമുഖങ്ങളെ പരാമർശിക്കുന്ന ഇ.മെയിൽ സൽമാൻ ഖാന്‍റെ അടുത്ത അനുയായിക്ക് ലഭിച്ചു. സൽമാൻ ബിഷ്‌ണോയിയുടെ അഭിമുഖം കാണണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. പ്രശാന്ത് ഗഞ്ചല്‍ക്കര്‍ എന്നയാള്‍ക്കാണ് വധഭീഷണിയടങ്ങിയ ഇമെയില്‍ ലഭിച്ചത്. മെയില്‍ അയച്ചിരിക്കുന്നത് രോഹിത് ഗാര്‍ഗ് എന്നയാളാണ്. തുടര്‍ന്ന് സല്‍മാന്‍ഖാന്‍റെ അനുയായികള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സൽമാന്‍റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News