മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ്

കേസ് പിൻവലിക്കാൻ സമ്മർദ്ദമുമുണ്ടെന്നും നീതിവേണമെന്നും കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു

Update: 2023-08-28 06:48 GMT
Advertising

ഡൽഹി: ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചതിൽ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ്. അധ്യാപികക്ക് കുട്ടിയെ തല്ലിച്ചതിൽ ഒരു ദുഃഖവുമില്ല. ചെയ്ത ക്രൂരതയെ അധ്യാപിക വീണ്ടും ന്യായികരിക്കുകയാണ്. കേസ് പിൻവലിക്കാൻ സമ്മർദ്ദമുമുണ്ടെന്നും നീതിവേണമെന്നും പിതാവ് മീഡിയവണ്ണിനോട് പറഞ്ഞു.

ഗ്രാമത്തിലെ ചിലയാളുകളാണ് കേസ് പിൻവലിക്കാൻ അവശ്യപ്പെടുന്നത്. എന്നാൽ കുട്ടിക്ക് നീതി വേണം അതു കൊണ്ട് ഈ കേസ് ഒരു കാരണവശാലും പിൻവലിക്കുകയില്ല. അധ്യാപികക്കെതിരെ കർശന നടപടിയെടുക്കുന്നതു വരെ നിയനടപടി തുടരുമെന്നാണ് പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അധ്യാപിക ഈ സംഭവത്തിന് ശേഷം പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങൾ ഈ സ്‌കൂളിൽ നടക്കുന്നതായിട്ടുള്ള വിവരങ്ങൾ തങ്ങൾക്കിപ്പോൾ ലഭിക്കുന്നുണ്ട്. അധ്യാപിക മാനസികമായി തന്നെ കുട്ടിയെ പീഡിപ്പിക്കുകയുണ്ടായി. കുട്ടി വളരെയധികം വിഷമത്തിലാണിപ്പോൾ കഴിയുന്നത്. വലിയ രീതിയിൽ പ്രതിഷേധമുണ്ടായിട്ടും അധ്യാപികയുടെ ഭാഗത്ത് നിന്ന് ക്ഷമാപണം പോലുമുണ്ടായില്ലെന്നും കുട്ടിയുടെ പിതാവ് കൂട്ടിചേർത്തു.

അധ്യാപികക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ് ദിവസം പരാതി നൽകിയത്. എന്നാൽ പരാതിയിൽ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസം അധ്യാപികയെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചെങ്കിലും പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും വിമർശനവും ഉയരുന്നുണ്ട്. അതോടൊപ്പം തന്നെ അധ്യാപികക്കെതിരെ വകുപ്പ് തല അന്വേഷണം വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ഇതിലും നടപടിയുണ്ടായിട്ടില്ല.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News