93 മണ്ഡലങ്ങളിൽ നിശബ്ദ പ്രചാരണം; ഗുജറാത്തിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ

ബിജെപിയുടെ ഉറച്ച കോട്ടകളായ നഗര മണ്ഡലങ്ങളിലാണ് ആംആദ്മി പാർട്ടി കേന്ദ്രീകരിക്കുന്നത്

Update: 2022-12-04 01:12 GMT
Advertising

ഗുജറാത്തിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർഥികൾ. 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടിംഗ്. രണ്ടാം ഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. ആംആദ്മിയും ആത്മവിശ്വാസം പ്രകടമാക്കുന്നു. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പടെ 833 പേരാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. റാലികളും പൊതു യോഗങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച ബിജെപി ഇന്നാണ് ഗൃഹ സന്ദർശന പ്രചരണ പരിപാടികൾക്ക് ഊന്നൽ നൽകുന്നത്.

തുടക്കം മുതലേ ഗൃഹ സന്ദർശന പരിപാടികളിലായിരുന്നു കോൺഗ്രസിന്റെ ശ്രദ്ധ. ബിജെപിയുടെ ഉറച്ച കോട്ടകളായ നഗര മണ്ഡലങ്ങളിലാണ് ആംആദ്മി പാർട്ടി കേന്ദ്രീകരിക്കുന്നത്. കോൺഗ്രസിന് സ്വാധീനമുള്ള വടക്കൻ ഗുജറാത്തിലെ മണ്ഡലങ്ങളിൽ പാട്ടീദാർ വിഭാഗത്തിന്റെ പിന്തുണയോടെ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിങ്കളാഴ്ച 14 ജില്ലകളിലെ വോട്ടർമാർകൂടി ബൂത്തിലെത്തുന്നതോടെ ഒരു മാസത്തിലധികം നീണ്ട വാശിയേറിയ പോരാട്ടത്തിന് അന്ത്യമാവുകയാണ്. എട്ടിനാണ് വോട്ടെണ്ണൽ.

The last phase of voting in Gujarat state elections tomorrow

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News