ഉയർന്ന ചെലവുകൾക്കും കുറഞ്ഞ ശമ്പളത്തിനുമിടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന മധ്യവർഗം

കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനം നേടുന്ന ഇന്ത്യക്കാരുടെ വരുമാനം വെറും 0.4% വാർഷിക വളർച്ച മാത്രമാണ് കൈവരിച്ചത്. ഇതിനു വിപരീതമായി, ഭക്ഷ്യവസ്തുക്കളുടെ വില ഏകദേശം 80% കുതിച്ചുയരുകയും ചെയ്തു

Update: 2025-05-21 11:40 GMT

ഉയർന്ന ചെലവുകൾക്കും കുറഞ്ഞ ശമ്പളത്തിനുമിടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുകായാണ് മധ്യവർഗം. അവർ ഇപ്പോഴും വർഷത്തിലൊരിക്കൽ മാത്രം പറക്കുന്നു, പുതിയ ഫോണുകൾ വാങ്ങുന്നു, യാത്രകൾ പോകുന്നു. സാമ്പത്തിക സ്ഥിരതയെന്നത് മധ്യവർഗത്തിന് മിഥ്യാധാരണയാണ്. സേവിങ്‌സുകൾ ഒഴിവാക്കുന്നു, ഡോക്ടറെ സന്ദർശിക്കുന്നത് വൈകുന്നു, സൊമാറ്റോയുടെ ഓരോ ഓർഡറിനും മുന്നേ ഒരുപാട് മനകണക്കുകളിൽ വ്യാപാരിക്കുന്നു. ഒരർത്ഥത്തിൽ നിശബ്ദമായ സാമ്പത്തിക തകർച്ചയാണിത്.

ബെംഗളൂരു ആസ്ഥാനമായുള്ള സിഇഒ ആശിഷ് സിംഗാൾ ഈ അവസ്ഥയെ തുറന്നു കാട്ടുന്നു. 'ആരും സംസാരിക്കാത്ത ഏറ്റവും വലിയ അഴിമതിയാണ് മധ്യവർഗ ശമ്പളം.' കഴിഞ്ഞ ദശകത്തിലെ ചർച്ച ചെയ്യപ്പെടാത്ത മധ്യവർഗത്തിന്റെ സാമ്പത്തിക സത്യങ്ങളിലൊന്നിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനം നേടുന്ന ഇന്ത്യക്കാരുടെ വരുമാനം വെറും 0.4% വാർഷിക വളർച്ച മാത്രമാണ് കൈവരിച്ചത്. ഇതിനു വിപരീതമായി ഭക്ഷ്യവസ്തുക്കളുടെ വില ഏകദേശം 80% കുതിച്ചുയരുകയും ചെയ്തു. കൂടാതെ വാങ്ങൽ ശേഷിയിൽ ക്രമാനുഗതമായ ഇടിവും സംഭവിച്ചു. എന്നിട്ടും  കുടുംബങ്ങൾ ഇപ്പോഴും സാധങ്ങൾ വാങ്ങുന്നു. പക്ഷേ ആ ഉപഭോഗത്തിന് വരുമാനത്തേക്കാൾ കൂടുതൽ പണം കണ്ടെത്തുന്നത് വായ്പയിലൂടെയാണ്. ക്രെഡിറ്റ് കാർഡ് കടവും ഇഎംഐകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം യഥാർത്ഥ വേതന വളർച്ച മാറ്റമില്ലാതെ തുടരുന്നു.

Advertising
Advertising

മധ്യവർഗം ഒരു ചെറിയ വിഭാഗമല്ല. സമീപകാല പഠനങ്ങൾ പ്രകാരം 2021 ൽ ഇന്ത്യയിലെ മധ്യവർഗം ജനസംഖ്യയുടെ 31% ആയിരുന്നു. 2031 ആകുമ്പോഴേക്കും ഇത് 38% ഉം 2047 ആകുമ്പോഴേക്കും 60% ഉം ആകുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ വളർച്ച ഉണ്ടായിരുന്നിട്ടും ദീർഘകാല മധ്യവർഗ വരുമാനക്കാർക്ക് യഥാർത്ഥ സാമ്പത്തിക സുരക്ഷയിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ദരിദ്രർക്ക് ക്ഷേമ പദ്ധതികളിലൂടെയും സമ്പന്നർക്ക് നിക്ഷേപങ്ങളിലൂടെയും സമ്പത്ത് വർദ്ധിക്കുമ്പോൾ മധ്യവർഗത്തോട് ഇപ്പോഴും ആഘാതങ്ങൾ ഉൾക്കൊള്ളാൻ ആവശ്യപ്പെടുന്നു. മധ്യവർഗത്തിന് സബ്‌സിഡികളോ വെൽഫെയർ സ്കീമുകളോ ഇല്ല. സ്‌കൂൾ ഫീസ്, ആരോഗ്യ സംരക്ഷണ ബില്ലുകൾ, ഇന്ധന വിലകൾ എന്നിവയിലെ വർദ്ധനവ് കാരണം അഭിലാഷകരമായ ജീവിതശൈലികൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ദീർഘകാല സാമ്പത്തിക സമ്മർദ്ദം മാത്രമാണ് ഫലം.

മധ്യവർഗം വെറും വോട്ട് ബാങ്കോ നികുതി അടിത്തറയോ അല്ല മറിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിൻ ആണെന്ന് സിംഗാൾ വാദിക്കുന്നു. 'ദരിദ്രർക്ക് പിന്തുണ ലഭിക്കുന്നു, സമ്പന്നർ കൂടുതൽ സമ്പന്നരാവുന്നു, മധ്യവർഗം ഈ ആഘാതം നിശബ്ദയിൽ ഉൾകൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News