പരിശോധന കൂടിയതാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം

കേരളം,മഹാരാഷ്ട്ര,കർണാടക, തമിഴ്‌നാട്,ഡൽഹി ,യുപി എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചു

Update: 2022-01-20 12:06 GMT
Editor : afsal137 | By : Web Desk
Advertising

രാജ്യത്ത് കോവിഡ് പരിശോധന കൂടിയതാണ് കേസുകൾ മൂന്ന് ലക്ഷത്തിലേക്കെത്താൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം. 11 സംസ്ഥാനങ്ങളിൽ 50000 മുകൡാണ് രോഗികളുള്ളത്. കേസുകൾ കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമെന്നും ആരോഗ്യ മന്ത്രാസലയം അറിയിച്ചു. കോവിഡ് കേസുളുടെ എണ്ണം രാജ്യത്ത് കുതിച്ചുയർന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള പരിപൂർണ സ്വതന്ത്ര്യം കേന്ദ്ര സർക്കാർ നൽകിയിരുന്നു. രാജ്യത്തെ 515 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് ടെസ്്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കേരളം,മഹാരാഷ്ട്ര,കർണാടക, തമിഴ്‌നാട്,ഡൽഹി ,യുപി എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ടിപിആർ നിരക്ക് കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. എന്നാൽ രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News