മന്ത്രിയെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന് മാനസിക അസ്വസ്ഥതയുണ്ടെന്ന് ഭാര്യ

വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു

Update: 2023-01-29 14:43 GMT
Editor : Dibin Gopan | By : Web Desk

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്‌ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്. ആറു മാസമായി മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു. മന്ത്രിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്. മുൻ സുരക്ഷ ഉദ്യോഗസ്ഥൻ ഗോപാൽ ദാസാണ് മന്ത്രിയെ വെടിവെച്ചത്. അടുത്തിടെ സുരക്ഷാ ചുമതലയിൽ നിന്നും ഇയാളെ നീക്കം ചെയ്തിരുന്നു.

എഎസ്‌ഐ ഗോപാൽ കൃഷ്ണദാസ് പൊലീസ് പിടിയിലായിരുന്നു. ഗാന്ധിചൗക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാറിൽനിന്ന് ഇറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.നിലവിൽ നബ ദാസിനെ എയർആംബുലൻസിൽ ഭുവനേശ്വറിലേക്ക് കൊണ്ട്‌പോകുകയാണ്. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ ഒഡീഷ മുഖ്യമന്ത്രി അപലപിച്ചു. നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

input from: Debasis Barik 

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News