ആന്ധ്രയില്‍ ട്രെയിനിടിച്ച് ഏഴു മരണം

പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കൊണാർക് എക്സ്പ്രസ് ഏഴ് പേരെയും ഇടിച്ചിടുകയായിരുന്നു.

Update: 2022-04-12 04:40 GMT
Advertising

ശ്രീകാകുളം: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ഏഴു മരണം. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനിൽ നിന്നും ഇറങ്ങി പാളത്തിലൂടെ നടക്കുകയായിരുന്നു യാത്രക്കാര്‍. കൊണാർക് എക്സ്പ്രസാണ് യാത്രക്കാരെ ഇടിച്ചത്.

ശ്രീകാകുളം ജില്ലയിലെ ബത്വാ ഗ്രാമത്തിൽ ട്രെയിൻ എത്തിയപ്പോൾ ചങ്ങല വലിച്ചാണ് ഏഴ് യാത്രക്കാരും ഇറങ്ങിയത്. പാളം മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കൊണാർക് എക്സ്പ്രസ് ഏഴ് പേരെയും ഇടിച്ചിടുകയായിരുന്നു. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയിൽ വെച്ചും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭുവനേശ്വറില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു കൊണാര്‍ക് എക്സ്പ്രസ്.

അപകടത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ജില്ലാ അധികാരികൾക്ക് നിർദേശം നൽകി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ശ്രീകാകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Summary- Seven people were killed when the Konark Express ran over them near Andhra Pradesh's Srikakulam district. According to the officials, they were the passengers of Secunderabad-Guwahati superfast express and had got down onto the adjoining railway track in Batuva village when their train stopped due to a technical glitch.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News