ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ 10 മുസ്‌ലിം പെൺകുട്ടികളെ വലയിലാക്കണം; ജോലിയും സുരക്ഷയും നൽകും: ശ്രീരാമ സേന

ലവ് ജിഹാദിന്റെ പേരിൽ ഹിന്ദു പെൺകുട്ടികൾ രാജ്യവ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക് പറഞ്ഞു.

Update: 2023-02-20 07:55 GMT

Pramod Muthalik

ബഗൽകോട്ട്: ലവ് ജിഹാദിന് മറുപടിയായി മുസ്‌ലിം പെൺകുട്ടികളെ വലയിലാക്കാൻ ആഹ്വാനം ചെയ്ത് ശ്രീരാമ സേന തലവൻ പ്രമോദ് മുത്തലിക്ക്. അങ്ങനെ കൊണ്ടുവരുന്നവർക്ക് ജോലിയും സുരക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

''നിലവിലെ സാഹചര്യം ഞങ്ങൾക്കറിയാം. യുവാക്കളെ ഞാൻ ഇവിടേക്ക് ക്ഷണിക്കുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ 10 മുസ്‌ലിം പെൺകുട്ടികളെ കുടുക്കണം. അങ്ങനെ ചെയ്യുകയാണെങ്കിൽ ശ്രീരാമസേന നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരക്ഷയൊരുക്കുകയും തൊഴിൽ നൽകുകയും ചെയ്യും''- കർണാടകയിലെ ബഗൽകോട്ടിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുത്തലിക്ക് പറഞ്ഞു.

Advertising
Advertising

ലവ് ജിഹാദിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾ രാജ്യവ്യാപകമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പെൺകുട്ടികളാണ് ലവ് ജിഹാദിന്റെ പേരിൽ ചതിക്കപ്പെട്ടത്. അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്നും മുത്തലിക്ക് പറഞ്ഞു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിലെ കാർക്കള മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് ഒരാഴ്ച മുമ്പ് മുത്തലിക്ക് സൂചിപ്പിച്ചിരുന്നു. 109 കേസുകളാണ് മുത്തലിക്കിന്റെ പേരിലുള്ളത്, ഇതിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യപ്പെട്ടത് ബി.ജെ.പി സർക്കാർ ഭരിക്കുമ്പോഴാണ്. സ്വന്തം ആളുകൾ ഭരിക്കുമ്പോഴാണ് ഹിന്ദുത്വത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ കൂടുതൽ പ്രയാസം നേരിടേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News