ഗോത്രവർഗ സ്വത്വം ഇല്ലാതാക്കും; ഏകീകൃത സിവില്‍നിയമ നീക്കം പിന്‍വലിക്കണമെന്ന് ആദിവാസി സംഘടനകള്‍

ഏകീകൃത സിവില്‍ നിയമം വന്നാല്‍ ആദിവാസികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ ഇല്ലാതാകുമെന്നും ആദിവാസി നേതാക്കള്‍ പറയുന്നു

Update: 2023-06-26 05:58 GMT

ആദിവാസി സംഘടനകളുടെ യോഗത്തില്‍ നിന്ന്

റാഞ്ചി: ഏകീകൃത സിവില്‍ നിയമം ഗോത്രവർഗ സ്വത്വത്തെ അപകടത്തിലാക്കുമെന്ന് ജാർഖണ്ഡിലെ ആദിവാസി സംഘടനകള്‍. ഞായറാഴ്ച,മുപ്പതിലധികം വ്യത്യസ്ത ആദിവാസി ഗ്രൂപ്പുകൾ ആദിവാസി സമന്വയ സമിതിയുടെ ബാനറിന് കീഴിൽ അടിയന്തര യോഗം ചേരുകയും വിവിധ കാമ്പെയ്‌നുകൾ ആരംഭിക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തു.

ഏകീകൃത സിവില്‍ നിയമം വന്നാല്‍ ആദിവാസികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ ഇല്ലാതാകുമെന്നും ആദിവാസി നേതാക്കള്‍ പറയുന്നു. നിയമ കമ്മീഷന്‍റെ നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു. നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷന് കത്തയക്കുമെന്നും സമിതിയിലെ അംഗങ്ങളിലൊരാളായ പ്രേം സാഹി മുണ്ട ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജൂലൈ 5 ന് രാജ്ഭവനിൽ സമരം നടത്താനും തീരുമാനിച്ചതായി മുൻ നിയമസഭാംഗം ദേവ് കുമാർ ധൻ പറഞ്ഞു.''നിർദിഷ്ട യുസിസി(ഏകീകൃത സിവില്‍ കോഡ്) പിന്‍വലിക്കാന്‍ ഞങ്ങൾ ഗവർണർക്ക് ഒരു മെമ്മോറാണ്ടവും സമർപ്പിക്കും. സാഹചര്യവും കേന്ദ്രത്തിന്റെ പ്രതികരണവും അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും. ഞങ്ങൾക്ക് (ആദിവാസികൾക്ക്) യുസിസി ആവശ്യമില്ല, കാരണം അത് ഞങ്ങളുടെ നിലനിൽപ്പും സ്വത്വവും തുടച്ചുനീക്കും," ധന്‍ പറഞ്ഞു.

ഏകീകൃത സിവിൽ നിയമം വരുന്നത് ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒട്ടേറെ അവകാശങ്ങൾ കവരുമെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ കൊഹിമയിൽ പ്രതികരിച്ചു. ഭരണഘടനയുടെ 371എ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും ഇല്ലാതാക്കുമെന്ന് നാഗാലാൻഡ് ട്രൈബൽ കൗൺസിലും വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News