ഒരു കൊളംബിയൻ അപാരത, തലപതി തന്നെ നമ്പർ വൺ.. അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

ഒരു മാസംമുൻപ് കൊളംബിയൻ മഴക്കാടിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയതായുള്ള വിസ്മയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

Update: 2023-06-10 14:13 GMT
Editor : banuisahak | By : Web Desk
Advertising

സ്ത്രീ ശാക്തീകരണ പദ്ധതിയുമായി ശിവ്‌രാജ് സിങ് ചൗഹാൻ #शिवराज_की_लाड़ली

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്റെ സ്വപ്ന പദ്ധതിയായ 'മുഖ്യമന്ത്രി ലാഡ്‌ലി ബെഹ്‌ന' ശനിയാഴ്ച ജബൽപൂരിൽ ഉദ്ഘാടനം ചെയ്തു.നടപ്പുവർഷത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം, 23 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകും. സ്ത്രീകളുടെ യോഗ്യതയ്ക്ക് മിനിമം വരുമാന മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി രജിസ്ട്രേഷൻ നടന്നിരുന്നു.

തലപതി തന്നെ നമ്പർ വൺ  #ThalapathyVJTheNumeroUno

ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റ് വിടാതെ വിജയ്. അഡ്വാൻസ് ആയി പിറന്നാൾ ആശംസകൾ നേർന്നും മറ്റും വിജയ് ആരാധകർ ട്വിറ്ററിൽ സജീവമാവുകയാണ്. ഇതിനോടകം അന്പത്തിനായിരത്തിലധികം ട്വീറ്റുകളാണ് വന്നിട്ടുള്ളത്.   #ThalapathyVJTheNumeroUno എന്ന ഹാഷ്ടാഗാണ് ആരാധകർ ഉപയോഗിക്കുന്നത്. NumeroUno എന്നാൽ നമ്പർ വൺ എന്നാണ് അർഥം. 

40 ദിവസം ആമസോണ്‍ കൊടുംവനത്തില്‍ #PlaneCrash

 40 ദിവസം ആമസോൺ മഴക്കാടിന്റെ കൊടുംവന്യതയിൽ, വന്യമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കുമിടയിൽ, രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഏകാന്തതയില്‍.. എല്ലാ പ്രതികൂലാവസ്ഥകളെയും അതിജീവിച്ച് നാലു കുഞ്ഞുങ്ങൾ!

ഒരു മാസംമുൻപ് കൊളംബിയൻ മഴക്കാടിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയതായുള്ള വിസ്മയിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ലോകത്തിനാകെ ആശ്ചര്യവും സന്തോഷവും പകരുന്ന വാർത്ത പുറത്തുവിട്ടത്.

ഇന്ത്യയ്ക്ക് മുമ്പിൽ കൂറ്റൻ വിജയലക്ഷ്യം വെച്ച് ഓസീസ്  #ICCWorldTestChampionship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മുമ്പിൽ കൂറ്റൻ വിജയലക്ഷ്യം വെച്ച് ഓസീസ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 270 റൺസടക്കം 443 റൺസാണ് കംഗാരുപ്പടയുടെ ലീഡ്.

ആദ്യ ഇന്നിംഗ്‌സിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയാണ് ഓസീസിന് മേൽക്കൈ നൽകിയതെങ്കിൽ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്‌സ് ക്യാരി (66) അർധ സെഞ്ച്വറി നേടി. ലബുഷൈൻ (41), മിച്ചൽ സ്റ്റാർക്(41) എന്നിവരും ടീമിനായി തിളങ്ങി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. സിറാജ് ഒരു വിക്കറ്റ് നേടി.

ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും പന്തുചുരണ്ടൽ ആരോപണം #Virat

ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും പന്തുചുരണ്ടൽ ആരോപണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും ചേതേശ്വർ പുജാരയെയും പുറത്താക്കാൻ ആസ്‌ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം ഉയരുന്നത്. മുൻ പാകിസ്താൻ താരം ബാസിത് അലിയാണ് യൂട്യൂബ് ചാനലിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിൽ 15-ാം ഓവറിനുമുൻപായിരുന്നു ആസ്‌ട്രേലിയൻ ടീമിന്റെ ദുരൂഹനടപടിയെന്നാണ് ബാസിത് ചൂണ്ടിക്കാട്ടുന്നത്. 15-20 ഓവറുകളിലെല്ലാം പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. 'ഇത് ഡ്യൂക്ക് ബൗൾ കൂടിയാണെന്നു നോക്കണം. കുക്കാബുര പന്ത് സ്വിങ് ചെയ്യാൻ പിന്നെയും സാധ്യതയുണ്ട്. എന്നാൽ, ഡ്യൂക്ക് ബൗൾ സ്വിങ് ചെയ്യാൻ 40 ഓവർ വരെ സമയമെടുക്കും.'-ബാസിത് അലി ചൂണ്ടിക്കാട്ടി.

ജയിക്കാൻ 444 റൺസ് #INDvsAUS

ആസ്‌ത്രേലിയയുടെ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജ (13), ഡേവിഡ് വാർണർ (1) പെട്ടെന്ന് തന്നെ പുറത്തായി. ഖ്വാജയെ ഉമേഷ് യാദവും വാർണറെ സിറാജും ശ്രീകാർ ഭരതിന്റെ കൈകളിലെത്തിച്ചു. മാർനസ് ഷൈനിനെയെയും ഉമേഷ് പറഞ്ഞയച്ചു. പൂജാരക്കായിരുന്നു ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ (34) ജഡേജയുടെ പന്തിൽ ഷർദുൽ പിടികൂടി. മറ്റൊരു സെഞ്ച്വറി താരമായ ട്രാവിസ് ഹെഡിനെയും കാമറൂൺ ഗ്രീനിനെയും ജഡേജ മടക്കി. ഹെഡിനെ സ്വന്തം ക്യാച്ചെടുത്തും ഗ്രീനിനെ ബൗൾഡാക്കിയുമാണ് പറഞ്ഞുവിട്ടത്.

ലണ്ടനിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 296ൽ അവസാനിച്ചിരുന്നു. അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അർധസെഞ്ച്വറികളാണ് ഇന്ത്യയെ ഫോളോഓൺ ഭീഷണിയിൽനിന്ന് രക്ഷിച്ചത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News