രാജിവെക്കാൻ തയ്യാർ, കസേരയിൽ കടിച്ച് തൂങ്ങില്ല: ഉദ്ധവ് താക്കറെ

തെറ്റ് ചൂണ്ടി കാണിച്ചാൽ ശിവസേന അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാൻ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Update: 2022-06-22 13:15 GMT
Editor : abs | By : Web Desk
Advertising

മഹാരാഷ്ട്ര: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചു. എംഎൽഎമാർ നേരിട്ടുവന്ന് ആവശ്യപ്പെട്ടാൽ രാജിവെക്കാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഭരണത്തിലെത്തിയത്. മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം നന്നായി നിറവേറ്റി മുഖ്യമന്ത്രി ആയത് ശരത് പവാർ പറഞ്ഞിട്ടാണ്, ശരദ് പവാറും സോണിയാഗാന്ധിയും തന്നെ വിശ്വസിക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ചില എംഎൽഎമാരെ സൂറത്തിൽ കണ്ടു, ചിലർ തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്. ഷിൻഡേ നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. എന്തിനാണ് ഷിൻഡേ സൂറത്തിലേക്ക് പോയത്?മുഖ്യമന്ത്രിയായി ഞാൻ തുടരേണ്ട എന്നുണ്ടെങ്കിൽ നേരിട്ട് അറിയിക്കണം. ഇന്ന് ഭരണം നഷ്ടപ്പെട്ടാലും നാളെ അത് വീണ്ടെടുക്കാനാകും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കൂ.. തെറ്റ് ചൂണ്ടി കാണിച്ചാൽ ശിവസേന അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാൻ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഹിന്ദുത്വവും ശിവസേനയും ഒരുപോലെയാണ്. ഹിന്ദുത്വയിൽ വിട്ടുവീഴ്ച ചെയ്യില്ല. താക്കറെയുടെ ആശയങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, രണ്ടര മണിക്കൂർ നീണ്ട ഭരണ നേട്ടം വിവരിച്ചാണ് ഉദ്ധവ് തന്റെ ലൈവ് തുടങ്ങിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News