യു.പിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയായി; മത്സരിക്കാൻ ഉന്നാവോ പെൺകുട്ടിയുടെ അമ്മയും

125 പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്

Update: 2022-01-13 07:07 GMT
Editor : Lissy P | By : Web Desk

ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. 125 പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്.ഉന്നാവോ പെൺകുട്ടിയുടെ അമ്മയും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടികയിൽ 40 ശതമാനവും സ്ത്രീകളാണ്. യുവാക്കൾക്കും 40 ശതമാനം സീറ്റുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചത്.

ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് യു.പിയിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10 നാണ് വോട്ടെണ്ണൽ. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 312 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. എസ്.പി 47 സീറ്റും ബി.എസ്.പി 19 സീറ്റും നേടിയപ്പോൾ കോൺഗ്രസിന് ഏഴ് സീറ്റിൽ മാത്രമാണ് ജയിക്കാനായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News