യുപി മദ്രസ ആക്ട് ഭരണഘടനാ വിരുദ്ധം, മതേതരത്വത്തിന് എതിര്: അലഹബാദ് ഹൈക്കോടതി

നിലവിലെ പഠിതാക്കള്‍ക്കായി പുതിയ പദ്ധതി ആവിഷ്കരിക്കണമെന്നും കോടതി

Update: 2024-03-22 06:42 GMT
Editor : abs | By : abs
Advertising

ലഖ്‌നൗ: 2004ൽ ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമെന്ന് അലഹബാദ് ഹൈക്കോടതി. നിലവിൽ മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുമ്പോട്ടു കൊണ്ടുപോകുന്നതിനായി പുതിയ പദ്ധതി രൂപവത്കരിക്കണമെന്നും കോടതി ഉത്തരവിട്ടു. 

ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ മദ്രസകളുടെ സർവേ നടത്താൻ കഴിഞ്ഞ മാസം ബിജെപി ഗവൺമെന്റ് തീരുമാനമെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി വിധി വരുന്നത്. മദ്രസകൾക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിക്കുന്നതായി സർക്കാർ ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) രൂപം നൽകുകയും ചെയ്തിരുന്നു. 

അൻഷുമൻ സിങ് റാത്തോർ എന്നയാൾ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News