യു.പിയിൽ മോഷണമാരോപിച്ച് ദലിത് യുവാവിനെ ബി.ജെ.പി നേതാവും സംഘവും കെട്ടിയിട്ട് മർദിച്ചു; മുടി വടിച്ച് മുഖത്ത് കരി ഓയിൽ തേച്ചു

സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.

Update: 2022-10-23 09:11 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ദലിത് വിഭാ​ഗത്തിന് നേരെ ക്രൂരത. മോഷണക്കുറ്റം ആരോപിച്ച് ബി.ജെ.പി നേതാവും സംഘവും ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് തലമുടി വടിച്ച് മുഖത്ത് കരി ഓയിൽ തേച്ചു. ബഹ്റൈച്ച് ജില്ലയിലെ ഹാർദി ഏരിയയിലാണ് സംഭവം. രാജേഷ് കുമാർ എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്.

പ്രാദേശിക ബി.ജെ.പി നേതാവ് രാധേശ്യാം മിശ്രയും രണ്ട് സഹായികളും ചേർന്നാണ് 30കാരനായ രാജേഷ് കുമാറിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. തുടർന്ന് തലമുടി വടിക്കുകയും മുഖത്ത് കരി തേക്കുകയുമായിരുന്നു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് യൂറോപ്യൻ ക്ലോസറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

Advertising
Advertising

സംഭവത്തിൽ മിശ്രയുടെ സഹായികൾ രണ്ട് പേരും അറസ്റ്റിലായി. എന്നാൽ മിശ്ര ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൂലിപ്പണിക്കാരനായ രാജേഷ് കുമാറിനെ ആളുകൾ നോക്കിനിൽക്കെയാണ് മർദിച്ചത്.

യുവാവിന്റെ തലമുടി വടിക്കുകയും മുഖത്ത് കരി ഓയിൽ തേക്കുകയും ചെയ്യുമ്പോൾ ചുറ്റും നിൽക്കുന്നയാളുകൾ തടയാൻ ശ്രമിക്കാതെ ചിരിച്ചുകൊണ്ടും വീഡിയോ പകർത്തിയും ഇതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

മർദനം കൂടാതെ ബി.ജെ.പി നേതാവ് തന്നെ ജാതിയധിക്ഷേപം നടത്തിയതായും രാജേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കെതിരെ ഐ.പി.സിയിലെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പട്ടികജാതി-വർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.

അയാൾ എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയാൽ പൊലീസിനെ ബന്ധപ്പെടുകയാണ് ചെയ്യേണ്ടതെന്നും മർദിക്കുകയല്ല വേണ്ടതെന്നും ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News