സ്‌കൂളുകളിൽ രാമായണ മത്സരങ്ങളുമായി യു.പി സർക്കാർ

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്കായി 100 കോടി രൂപയാണ് യു.പി സാംസ്‌കാരിക വകുപ്പ് വകയിരുത്തിയിട്ടുള്ളത്

Update: 2023-12-08 09:22 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: സ്‌കൂളുകളിൽ രാമായണ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ശ്രീരാമന്റെ ദർശനങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തുന്നത്.

വരാൻ പോകുന്ന രാമോത്സവത്തിന്റെ ഭാഗമായാണ് യു.പി ഭരണകൂടം സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. രാമായണത്തിലെ വിവിധ തലങ്ങൾ ആസ്പദമാക്കി ചിത്രരചന, എഴുത്ത്, വസ്ത്രാലങ്കാരം, പാട്ട് മത്സരങ്ങളെല്ലാം സംഘടിപ്പിക്കുമെന്ന് യു.പി സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. രാമായണം പ്രമേയമായുള്ള കലാശിൽപങ്ങൾ അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനും തീരുമാനമുണ്ട്.

യു.പി ലളിതകലാ അക്കാദമിക്കു കീഴിൽ ദേശീയ-അന്തർദേശീയ കലാകാരന്മാരാകും ഈ ശിൽപങ്ങൾ രൂപകൽപന ചെയ്യുക. അയോധ്യയിൽ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്കായി 100 കോടി രൂപയാണ് യു.പി സാംസ്‌കാരിക വകുപ്പ് വകയിരുത്തിയിട്ടുള്ളത്. രാമോത്സവ ആഘോഷത്തിന്റെ ഭാഘമായി യുവജനതയെ കലാപരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും പ്രചോദിപ്പിക്കാനായി പ്രത്യേക ബജറ്റ് തുക തന്നെ വകയിരുത്തിയിട്ടുണ്ട്.

മത്സരങ്ങൾ നടത്താനായി നാല് കോടിയാണു ചെലവാക്കുന്നത്. ചിത്രകലയ്ക്കും ശിൽപകലയ്ക്കുമായി 2.5 കോടിയും വകയിരുത്തിയിട്ടുണ്ട്. പുതുതലമുറയുടെ മനസിൽ രാമായണ പാഠങ്ങളെയും അധ്യാപനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്.

Summary: U.P govt to hold contests to instill Lord Ram ideals in schoolchildren as part of Ramotsav 2024

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News