പൊലീസ് സ്റ്റേഷന് മുന്നിൽ ഹുക്ക വലിച്ച് റീൽസ് ചിത്രീകരണം; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പൊലീസ്

Update: 2023-01-31 14:55 GMT
Editor : Lissy P | By : Web Desk

ലഖ്‌നൗ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ഹുക്ക വലിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. ഹാഫിസ്പൂർ പോലീസ് സ്റ്റേഷന് പുറത്ത് ഹുക്കയുമായെത്തി വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് പൊലീസുകാരും സംഭവം അറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യുവാവ് വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റിലായത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News