യോഗി + യുപി = ഉപയോഗി;രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി യുപിയെ അംഗീകരിക്കുന്ന ദിവസം വിദൂരമല്ല: നരേന്ദ്രമോദി

വോട്ട് ബാങ്ക് തലവേദനയായുള്ളതു കൊണ്ടാണ് പാരമ്പര്യം അവർക്കു പ്രശ്‌നമാകുന്നത്. പാവങ്ങളെ എപ്പോഴും തങ്ങൾക്കു കീഴിൽ നിർത്താൻ കഴിയില്ലെന്നതു കൊണ്ടാണു വികസനത്തെ എതിർക്കുന്നത്

Update: 2021-12-18 13:20 GMT
Editor : Dibin Gopan | By : Web Desk
Advertising

ഗംഗാ എക്‌സ്പ്രസ് വേ തറക്കല്ലിടലിനു ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം പറയുന്നത് യുപിയും യോഗിയും ചേർന്നാൽ ഉപയോഗിയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരെ മോദി വിമർശിച്ചു. നേരത്തേ ജനത്തിന്റെ പണം എങ്ങനെയാണ് ഉപയോഗിച്ചതെന്നു നിങ്ങൾ കണ്ടതാണ്.എന്നാലിപ്പോൾ ഉത്തർപ്രദേശിന്റെ പണം വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

നേരത്തേ പദ്ധതികളെല്ലാം കടലാസിലായിരുന്നു ആരംഭിച്ചിരുന്നത്. അതുകൊണ്ട് അവർ സ്വന്തം പണപ്പെട്ടി നിറച്ചു. എന്നാൽ ഇന്നു നിങ്ങളുടെ പണം ഈ പദ്ധതികളിലൂടെ സംരക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തിലും വികസനത്തിലും ചില രാഷ്ട്രീയ കക്ഷികൾക്കു പ്രശ്‌നങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വോട്ട് ബാങ്ക് തലവേദനയായുള്ളതു കൊണ്ടാണ് പാരമ്പര്യം അവർക്കു പ്രശ്‌നമാകുന്നത്. പാവങ്ങളെ എപ്പോഴും തങ്ങൾക്കു കീഴിൽ നിർത്താൻ കഴിയില്ലെന്നതു കൊണ്ടാണു വികസനത്തെ എതിർക്കുന്നത്. കാശി വിശ്വനാഥ് ധാം, അയോധ്യയിലെ രാമക്ഷേത്രം എല്ലാം ഇവർക്കു പ്രശ്‌നമാണ്. കോവിഡ് കൈകാര്യം ചെയ്ത രീതി, മെയ്ക് ഇൻ ഇന്ത്യ പദ്ധതി, സൈന്യത്തിന്റെ പ്രവൃത്തി എന്നിവയിലെല്ലാം ഇത്തരം ആളുകൾ ചോദ്യങ്ങളുയർത്തും.

രാജ്യത്തിന്റെ വികസനത്തിൽ നമ്മൾ സന്തോഷിക്കണം. എന്നാൽ ഇത്തരം ആളുകൾ അങ്ങനെയല്ല ചിന്തിക്കുന്നത്. രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി യുപിയെ അംഗീകരിക്കുന്ന ദിവസം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News