ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു

നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.

Update: 2025-11-28 14:26 GMT

ബംഗളൂരു: പ്രശസ്ത ഉറുദു കവിയും എഴുത്തുകാരനുമായ അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം.

കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമി അധ്യാപനം, എഴുത്ത്, പ്രസിദ്ധീകരണം, പ്രക്ഷേപണം എന്നീ മേഖലയിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. എംഎയും എംഫിലും നേടിയ സയൻസ് ബിരുദധാരിയായ അദ്ദേഹം ഉറുദു സാഹിത്യത്തിനും കവിതയ്ക്കും വലിയ സംഭാവനകൾ നൽകി.

സഞ്ജീർ-ഇ-ദസ്ത്-ഒ-പാ എന്ന ഗദ്യ പുസ്തകവും ഹർഫ്-ഒ-സൗത്, സുകുൻ കെ ലംഹോൻ കി തസാഗി എന്നീ രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കി. കേരളത്തിൽ പുറത്തിറക്കിയ അല്ലാമ ഇഖ്ബാലിന്റെ കവിതകളുടെ മലയാള വിവർത്തനങ്ങളുള്ള ഓഡിയോ സിഡിക്കും അദ്ദേഹം ശബ്ദം നൽകി.

ആകാശവാണി, ദൂരദർശൻ ബംഗളൂരു എന്നിവയുമായി അദ്ദേഹത്തിന് ദീർഘകാല ബന്ധമുണ്ടായിരുന്നു. അവിടെ വിവിധ മേഖലകളിൽ നിന്നുള്ള 50ലധികം പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിമുഖം നടത്തി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News