സ്‌കൂളിൽ രാമായണവും ഭഗവത് ഗീതയും പഠിപ്പിക്കും- ഗുജറാത്തിനും കർണാടകയ്ക്കും പിന്നാലെ ഉത്തരാഖണ്ഡും

കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വേഗത്തിൽ തന്നെ പുതിയ പാഠ്യപദ്ധതി തയാറാക്കുമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്ത്

Update: 2022-05-02 05:56 GMT
Editor : Shaheer | By : Web Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്‌കൂളുകളിൽ രാമായണവും ഭഗവത് ഗീതയും വേദങ്ങളും പഠിപ്പിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്ത് ഉടൻതന്നെ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും മന്ത്രി ധൻ സിങ് റാവത്ത് അറിയിച്ചു.

ഡൂൺ സർവകലാശാലയിൽ ഉത്തരാഖണ്ഡ് ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധൻ സിങ് റാവത്ത്. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വേദങ്ങളും പുരാണ ഗ്രന്ഥങ്ങളും പഠിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുമെന്നും അറിയിച്ചിട്ടുണ്ട്.

Advertising
Advertising

ഉത്തരാഖണ്ഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കുട്ടികളെ പഠിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വേഗത്തിൽ തന്നെ പുതിയ പാഠ്യപദ്ധതി തയാറാക്കും. അത് മന്ത്രിസഭയ്ക്കു മുൻപാകെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും മന്ത്രി ധൻ സിങ് വ്യക്തമാക്കി.

ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ ഭഗവത് ഗീത സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സർക്കാരാണ് ഇത്തരമൊരു നീക്കം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷും ഭഗവത് ഗീത സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വെളിപ്പെടുത്തി. ഏറ്റവുമൊടുവിൽ ഹിമാചൽപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് താക്കൂറാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒൻപത് മുതൽ 12-ാം തരം വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പാഠ്യവിഷയമായി ഗീത ഉൾപ്പെടുത്തുമെന്ന് അറിയിച്ചത്.

Summary: Uttarakhand to introduce Vedas, Gita, Ramayana in school curriculum, says Education Minister Dhan Singh Rawat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News