ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു

ഗോവയിലെ വീട്ടില്‍ ബോധം കെട്ട് വീണ നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Update: 2026-10-08 07:24 GMT

പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.20ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ കുഴഞ്ഞുവീണ നടനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹിന്ദി, മറാത്തി ചിത്രങ്ങളിലെ വ്യത്യസ്തമായ പ്രകടനം കൊണ്ടാണ് നാന പ്രേക്ഷക മനസിൽ ഇടംനേടിയത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

1978-ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2000-കളുടെ തുടക്കത്തിൽ ശക്തി: ദി പവർ (2002), അബ് തക് ഛപ്പൻ (2004), അപഹരൺ (2005), ടാക്സി നമ്പർ 9211 (2006) എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് വലിയ പ്രശംസ ലഭിച്ചു. വെൽക്കം (2007), രണ്ടാം ഭാഗമായ വെൽക്കം ബാക്ക് (2015) എന്നീ കോമഡി ചിത്രങ്ങളിലെ 'ഉദയ് ഷെട്ടി' എന്ന ഗ്യാങ്സ്റ്ററും നാനയുടെ അനായാസമായ അഭിനയചാതുരിക്ക് തെളിവാണ്.

Advertising
Advertising

'ഹൗസ്ഫുൾ 5' എന്ന കോമഡി ത്രില്ലർ ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന സഹകഥാപാത്രത്തെ അവതരിപ്പിച്ചു. 2010-ൽ പുറത്തിറങ്ങിയ 'രാജ്‌നീതി' എന്ന പൊളിറ്റിക്കൽ ത്രില്ലറിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു. 2016-ൽ 'നടസമ്രാട്ട്' എന്ന മറാത്തി ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും നേടി. കൂടാതെ യശ്വന്ത് (1997), വജൂദ് (1998), ആഞ്ച് (2003) എന്നീ ചിത്രങ്ങളിൽ പിന്നണി ഗായകനായും നാനാ പടേക്കർ പ്രവർത്തിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News