ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇൻഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന്

നാളെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

Update: 2025-08-20 03:40 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യാ സഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് സെൻട്രൽ ഹോളിലാണ് യോഗം നടക്കുക. എല്ലാ എംപിമാരോടും വോട്ട് ചെയ്യണമെന്ന് ഇൻഡ്യാ സഖ്യ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി അഭ്യർത്ഥിച്ചു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ഇറക്കി കളം പിടിക്കാൻ ശ്രമിച്ച ബിജെപിക്ക് അതേ നാണയത്തിൽ പ്രതിരോധം തീർത്തിരിക്കുകയാണ് പ്രതിപക്ഷം. തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ച് ഡിഎംകെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ഉള്ള ബിജെപി നീക്കത്തിന് മുന്നിൽ ആന്ധ്രയിൽ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് ഇൻഡ്യാ സഖ്യം വച്ചിരിക്കുന്നത്.

പാർലമെന്റ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എല്ലാ പ്രതിപക്ഷ എംപിമാരുമായും ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പരിചയപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ ഡൽഹിയിൽ എത്തിയ ജസ്റ്റിസ് സുദർശൻ റെഡ്ഡി എല്ലാ എംപിമാരും തനിക്ക് വോട്ട് നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലെ അംഗബലം കൊണ്ട് എൻഡിഎയ്ക്ക് എളുപ്പത്തിൽ വിജയം കൈവരിക്കാമെങ്കിലും ഇൻഡ്യാ മുന്നണി തീർത്ത പ്രതിരോധം ചെറുതല്ല.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News