ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; നാമനിർദേശ സമർപ്പണം പൂർത്തിയായി

എൻഡിഎ സ്ഥാനാർഥിയായി സി.പി രാധാകൃഷ്ണനും ഇന്ത്യസഖ്യത്തിന്റെ സ്ഥാനാർഥി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്

Update: 2025-08-22 02:33 GMT

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി. എൻഡിഎ സ്ഥാനാർഥിയായി സി.പി രാധാകൃഷ്ണനും ഇന്ത്യസഖ്യത്തിന്റെ സ്ഥാനാർഥി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

ഇന്ന് മുതൽ സൂക്ഷ്മ പരിശോധന തുടങ്ങും.25 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയെ പിന്തുണക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീർ അരവിന്ദ് കെജ്രിവാൽ പറഞ്ഞു. ജഡ്ജി എന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയർ മികച്ചതായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. ഇരു സ്ഥാനാർത്ഥികളും വിവിധ പാർട്ടി അധ്യക്ഷൻമാരെ സന്ദർശിക്കുന്നത് തുടരുകയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News