സ്‌കൂട്ടറിലിരുന്ന് ഹോളി വിഡിയോ; 33,000 രൂപ പിഴ ചുമത്തി പൊലീസ്

വിഡിയോ അശ്ലീല ചുവയോടുകൂടിയതാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്

Update: 2024-03-25 16:12 GMT
Editor : ദിവ്യ വി | By : Web Desk

നോയിഡ: നിയമം ലംഘിച്ച് സ്‌കൂട്ടറിലിരുന്ന് ഹോളി വിഡിയോ എടുത്ത പെണ്‍കുട്ടികള്‍ക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. 33,000 രൂപയാണ് പിഴയായി പൊലീസ് ചുമത്തിയത്. അതേസമയം വിഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയും അശ്ലീല ചുവയോടുകൂടിയതാണെന്ന വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തിട്ടുണ്ട്.

ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിലാണ് 33,000 രൂപ പിഴ ഈടാക്കിയതെന്ന് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ മൂന്ന് പേരാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. മുന്നില്‍ യുവാവ് വാഹനം ഓടിക്കുന്നതും പുറകില്‍ രണ്ട് പെണ്‍കുട്ടികള്‍ പരസ്പരം നിറം പുരട്ടുന്നതുമാണ് ദൃശ്യം.

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ കോച്ചിലും സമാനരീതിയിലുള്ള വീഡിയോ ചിത്രീകരിക്കുകയും ഇത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News