ഗോട്ടിൽ ദളപതി വക രണ്ട് ഗാനങ്ങൾ; വെളിപ്പെടുത്തലുമായി യുവൻ ശങ്കർ രാജ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'

Update: 2024-05-27 16:20 GMT

ചെന്നൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് 'ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). സിനിമാ മേഖല വിട്ട് പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഏറ്റെടുത്ത രണ്ട് സിനിമകൾക്ക് ശേഷമായിരിക്കും താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. അതിനാൽ തന്നെ ഈ ചിത്രവും ഇതുവരെ വെളിപ്പെടുത്താത്ത താരത്തിന്റെ അടുത്ത ചിത്രവും പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഒരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ. ദുബൈയിലെ ഒരു പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിൽ വിജയ് രണ്ട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നാണ് യുവൻ വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Advertising
Advertising

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തമിഴ് താരം ആലപിച്ച 'വിസിൽ പോഡു' എന്ന ആദ്യ ഗാനം ഏപ്രിൽ 14 ന് പുറത്തിറങ്ങിയിരുന്നു. രണ്ടാമത്തെ ഗാനത്തിന്റെ റിലീസിനെക്കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും ഇതുവരെ പങ്കിട്ടിട്ടില്ല. ഇതാദ്യമായല്ല വിജയ് പാട്ടുകൾക്ക് ശബ്ദം നൽകുന്നത്. നിരവധി ചിത്രങ്ങൾക്ക് താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് അവയെല്ലാം വൻ രീതിയിൽ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

എ.ജി.എസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ജയറാം, പ്രഭുദേവ, അജ്മൽ അമീർ, മീനാക്ഷി ചൗധരി, തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് അവസാനമായി പുറത്തിറങ്ങിയ വിജയ് ചിത്രം.


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News