ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ? വോട്ടുകൊള്ളയില്‍ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക്

വോട്ടുകൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ എന്ത് എന്നതിലാണ് ആകാംക്ഷ

Update: 2025-11-05 04:20 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: വോട്ടുകൊള്ളയില്‍ വീണ്ടും വാർത്താ സമ്മേളനം വിളിച്ച് രാഹുൽ ഗാന്ധി.ഇന്ന് ഉച്ചക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം.വോട്ടുകൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ എന്ത് എന്നതിലാണ് ആകാംക്ഷ.ഹൈഡ്രജൻ ബോംബ് വരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി സുപ്രധാന വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് വാര്‍ത്താസമ്മേളനം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിലും, കർണാടക, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ട് മോഷണം നടത്തിയെന്നാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും  ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയുണ്ടായിരുന്നെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Advertising
Advertising

രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കിയിട്ടില്ല.പിന്നാലെ രാഹുലിന്‍റെ വോട്ടര്‍ അധികാര്‍ യാത്രയും നടത്തിയിരുന്നു. ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കാനിരിക്കെ രാഹുലിന്‍റെ ഇന്നത്തെ വാര്‍ത്താ സമ്മേളനം എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News