'വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള കാരണമല്ല'; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് സുപ്രിംകോടതി പറഞ്ഞ കാര്യങ്ങൾ...

'വിചാരണ വൈകുന്നതിന്റെ ആനുകൂല്യം ഇരുവർക്കും നൽകാനാവില്ല. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ കോടതി തൃപ്തരാണ്'

Update: 2026-01-05 08:17 GMT

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചത് വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് പറഞ്ഞ്. വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടികളിലെ കാലതാമസം ഒരിക്കലും ജാമ്യത്തെ ന്യായീകരിക്കില്ലെന്നും കോടതി പറ‍ഞ്ഞു.

ജാമ്യത്തിനായി എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി. 'വിചാരണ വൈകുന്നതിന്റെ ആനുകൂല്യം ഇരുവർക്കും നൽകാനാവില്ല. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ കോടതി തൃപ്തരാണ്. ഈ ഘട്ടത്തിൽ അവരെ ജാമ്യത്തിൽ വിട്ടയക്കുന്നതിന് ന്യായീകരണമില്ല'- ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി അഞ്ജാരിയയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

Advertising
Advertising

'മറ്റ് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ്, ഷിഫാഉർറഹ്മാൻ എന്നിവർക്ക് ജാമ്യം അനുവദിക്കുകയാണ്. എന്നാൽ ആ ഇളവ് അവർക്കെതിരായ ആരോപണങ്ങളെ ദുർബലപ്പെടുത്തുന്നില്ല. 12 വ്യവസ്ഥകൾക്ക് വിധേയമായി അവർക്ക് ജാമ്യം അനുവദിക്കുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ ഇനിയൊരു വാദത്തിന് അവസരം നൽകാതെ തന്നെ വിചാരണക്കോടതിക്ക് അവരുടെ ജാമ്യം റദ്ദാക്കാം'.

കുറ്റക്കാരാകുന്നതിന്റെ കാര്യത്തിൽ എല്ലാ അപ്പീലുകാരും തുല്യരല്ലെന്ന് പ്രോസിക്യൂഷൻ രേഖകൾ ചൂണ്ടിക്കാട്ടുന്നതായും കേസിൽ ഓരോരുത്തരുടെയും പങ്കിന്റെ അടിസ്ഥാനത്തിൽ‍ ഓരോ അപേക്ഷയും വ്യക്തിഗതമായി വിലയിരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. നടപടിക്രമങ്ങളുടെ കാലതാമസം പറയുമ്പോൾ തന്നെ യുഎപിഎ പ്രകാരമുള്ള ജാമ്യാപേക്ഷകൾ കോടതികൾ എങ്ങനെ പരിശോധിക്കണം എന്നതാണ് ഉയരുന്ന ചോദ്യമെന്നും കോടതി.

വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഭരണഘടന പ്രകാരം പ്രതികൾക്ക് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനിലെ കാലതാമസം ശിക്ഷയായി കണക്കാക്കാനാവില്ല. കോടതികൾ വിചാരണയ്ക്ക് മുമ്പുള്ള ഘട്ടത്തിൽ ജാമ്യം പരിഗണിക്കേണ്ടതുണ്ടെങ്കിലും, ദേശീയ സുരക്ഷാ ആരോപണങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ കാലതാമസം ഒരു മാനദണ്ഡമായി എടുക്കാനാവില്ല. അവിടെ ജുഡീഷ്യൽ സൂക്ഷ്മപരിശോധന നടക്കും.

ജാമ്യം പരിഗണിക്കുമ്പോൾ, യുഎപിഎ പ്രകാരം ആരോപിക്കപ്പെടുന്ന വകുപ്പുകളുടെ പശ്ചാത്തലത്തിൽ ഓരോ പ്രതിയുടെയും പങ്ക് പരിശോധിക്കണം. രാജ്യത്തിന്റെ അടിത്തറയ്ക്ക് ഭീഷണിയായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസുകളിൽ മോചനത്തെക്കുറിച്ചുള്ള സാധാരണ വിലയിരുത്തലുകൾ മറ്റുള്ളവയുടെ കാര്യത്തിലേതിനേക്കാൾ വ്യത്യാസമുണ്ട്- കോടതി വിശദമാക്കി.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഉമർ ഖാലിദ് അടക്കമുള്ളവർ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. അഞ്ച് വർഷത്തിലധികമായി ഇവർ ജയിലിലാണ്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, അഥർഖാൻ, അബ്ദുൽ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാൻ, ഷിഫാഉർറഹ്മാൻ, ശദാബ്‌ അഹമ്മദ് എന്നിവരാണ് ഹരജി നൽകിയത്. ഇതിൽ ഏഴു പേരുടെ ഹരജിയിലാണ് ഇന്ന് വിധി പറഞ്ഞത്.

സെപ്തംബർ രണ്ടിനാണ് ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചത്. സാധാരണ ചെയ്തുവരുന്ന സമരം മാത്രമാണ് തങ്ങൾ നടത്തിയതെന്നും ഡൽഹി പൊലീസ് ആരോപിക്കുന്ന കുറ്റം ചാർത്താനാവില്ല എന്നുമാണ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ, പെട്ടെന്നുണ്ടായതല്ല, മറിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത സമരമാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ചെയ്തത് എന്നായിരുന്നു ഡൽഹി കോടതിയുടെ കണ്ടെത്തൽ.

ഡൽഹി കലാപ ഗൂഢാലോചനയുമായി ഇവരെ ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന വാദമാണ് അഭിഷേക് മനു സിങ്‌വി, കപിൽ സിബൽ തുടങ്ങിയ അഭിഭാഷകർ സുപ്രിംകോടതിയിൽ ഉന്നയിച്ചത്. വിചാരണ കൂടാതെ ദീർഘകാലം ജയിലിൽ അടച്ചതിലെ കുഴപ്പങ്ങളും വിചാരണ ഇനിയും ആരംഭിക്കാത്തതിനെ പറ്റിയും വിശദമായ വാദം നടത്തി. യുഎപിഎ ചുമത്തിയത് എന്തിനാണെന്നും സുപ്രിംകോടതി ഒരുഘട്ടത്തിൽ ചോദിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News