മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി അപകടം; യുവതിക്ക് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ റീന ശനിയാഴ്ചയാണ് മരിക്കുന്നത്

Update: 2023-12-17 04:10 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്.  ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ  വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്.

അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ് ദയാൽ പറഞ്ഞു.

പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയിൽ നിന്ന് മോഹൻ നഗറിലേക്ക് പോകുമ്പോഴാണ് അപകടത്തിൽ പെട്ടതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. ഏഴു വർഷം മുൻപാണ് റീനയുടെ ഭർത്താവ് മരിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച്  ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News