എലിവിഷം പുരട്ടിയ തക്കാളി നൂഡിൽസിൽ ചേർത്തു കഴിച്ചു; യുവതി മരിച്ചു

മുംബൈയിലെ മലാഡിലെ പാസ്‌കൽ വാഡിയിലാണ് സംഭവം

Update: 2022-07-31 05:10 GMT
Editor : Lissy P | By : Web Desk

മുംബൈ: എലിവിഷം പുരട്ടിയ തക്കാളി അബദ്ധത്തിൽ ന്യൂഡിൽസിൽ ചേർത്ത് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. രേഖ നിഷാദ് (27) ആണ് മരിച്ചത്.

മുംബൈയിലെ മലാഡിലെ പാസ്‌കൽ വാഡിയിലാണ് സംഭവം. ജൂലൈ 21 ന് രേഖ വീട്ടിലെ എലികളെ കൊല്ലാൻ തക്കാളിയിൽ വിഷം പുരട്ടിവെച്ചിരുന്നു. ഇതോർക്കാതെ പിറ്റേന്ന് അതേ തക്കാളി ന്യൂഡിൽസ് പാകം ചെയ്യുമ്പോൾ ചേർക്കുകയായിരുന്നു.

ന്യൂഡിൽസ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതി ഛർദ്ദിക്കാൻ തുടങ്ങി. അവശനിലയിലായതോടെ ഭർത്താവും ഭാര്യാ സഹോദരനും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസാണ് യുവതി മരിച്ചത്.

'ടിവി കാണുന്നതിനിടയിൽ ഓർമയില്ലാതെ തക്കാളി അബദ്ധത്തിൽ ചേർക്കുകയായിരുന്നെന്ന് യുവതി ആശുപത്രിയിൽ വെച്ച് മൊഴി നൽകിയിരുന്നതായും സംഭവത്തിൽ ദുരൂഹതയില്ലെന്നും മാൽവാനി പൊലീസ് സബ് ഇൻസ്‌പെക്ടർ മൂസ ദേവർഷി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News